Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
എനിയ്ക്കു വേണ്ടി സംസാരിച്ചപ്പോൾ ആ ഇഷ്ടം ഇപ്പൊ.....
എനിയ്ക്കു അറിഞ്ഞൂടാ..!"
വീണയുടെ മുഖത്ത് അറിയാതെ നാണത്തിന്റെ ലാഞ്ചനകൾ മൊട്ടിട്ടു
" ഓ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ,
ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവര്ക്കും ഇഷ്ടം തോന്നുക,
എന്റെ തന്നെ അങ്ങേരെ നോക്കിയേ,
ആദ്യ രാത്രി കവക്കൂടം അടിച്ചുപൊളിച്ചു കാലമാടൻ,
രണ്ടു ദിവസമാ മര്യാദയ്ക്ക് നടക്കാനിടുത്തെ,
പക്ഷെ എനിയ്ക്കു ഇപ്പൊ അങ്ങേരെ കാണാണ്ട് ഒരു ദിവസം ഇരിക്കാൻ മേലാ,
അങ്ങേർക്കും അങ്ങനെതന്നെ.!"
റോഷ്‌നി എന്തോ ഓർത്തു വെറുതെ ചിരിച്ചു
" എന്താടി പെണ്ണെ വട്ടിയെപോലെ ഇളിക്കുന്നേ,?"
വീണ രോഷ്‌നിയുടെ പൊട്ടൻ ചിരികണ്ടു ചോദിച്ചു
" അല്ലടി, ആ മനുവിനെ പോലൊരുത്തൻ നിന്റെ മേലെ കയറിയാൽ, ഞാൻ രണ്ടു ദിവസമാണ് എടുത്തേൽ നീ മിനിമം ഒരാഴ്ചയെങ്കിലും എടുക്കും..! അതോർത്തു ചിരിച്ചതാ.!"
റോഷ്‌നി പിന്നെയും ആ പൊട്ടൻ ചിരി തുടർന്നു
"ഏഹ്... വായെടുത്താൽ വൃത്തികേടെ പറയുള്ളു,..!"
വീണയും ആ ചിരിയിൽ പങ്കു ചേർന്നു
-------------------------------------
ആ പാട്ടിന്റെ ഈണവും നുണയുന്ന ലഹരിയുടെ സുഖവും എന്റെ തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു,
പെട്ടെന്ന് പുറത്തു ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു,
വിപി ചാടിപ്പിടഞ്ഞെണീറ്റു പുറത്തേയ്ക്കു പോയി,
"ആ ഈ തെണ്ടി ഇവിടെ കള്ളും മോന്തി ഇരിപ്പുണ്ടോ.?"
കയറിവന്നയുടനെ ആൽബി എന്നെ തെറി പറഞ്ഞു.!
ഞാൻ തല പിന്നിലേയ്ക്ക് ഒടിച്ചു അവനെ നോക്കി,
കാക്കി പാന്റും ഒരു വെളുത്ത ഷർട്ടുമിട്ടു ആൽബി,
" വന്നു ഇരിയട ഇൻസ്‌പെക്ടർ മൈരേ.!"
ഞാൻ കയ്യിലിരുന്ന ഗ്ലാസിലെ ബാക്കി മദ്യവും കുടിച്ചിറക്കി.!
വന്നപാടെ ആ ഷർട്ടൂരി അവിടെ കസേരയിൽ
💬 Comments
View all comments