Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
നാലുവീലിൽ ആണെന്ന്.!"
അവൾ എന്നെ താങ്ങാനുള്ള പാടിൽ പറഞ്ഞു,.
സനു വളരെ വിദഗ്ദ്ധമായി എന്നെ അകത്തുകയറ്റി എന്റെ റൂമിൽ കൊണ്ടുപോയി കിടത്തി,
പുറത്തു അവൾ അച്ഛനും അമ്മയോടും എന്തൊക്കെയോ പറയുന്ന കേട്ടു.!
ഞാൻ ചെന്ന് കിടന്ന പാടെ ഉറക്കത്തിലേക്കു വീണു,
ഇടയ്ക്കെപ്പോഴോ എണീറ്റപ്പോൾ എന്റെ തലമുടിയിൽ ആരോ വാരുന്ന പോലെ തോന്നി,
മങ്ങിയ വെളിച്ചത്തിൽ ഒരു സ്ത്രീരൂപം.!
അമ്മയാണോ.?
ഇല്ല അമ്മയ്ക്ക് വണ്ണമുണ്ട്, ഇത് മെലിഞ്ഞ ഒരു ശരീരം പോലെ.!
സനു എന്തായാലും എന്റെ റൂമിൽ വരില്ല ഈ നേരത്തു,
പിന്നെ ആര്.?
വീണ.?
ശെയ് വീണ എന്റെ തലമുടി വാരാനെ.!
അകത്തു കിടക്കുന്ന റമ്മിന്റെ ഓരോ ലീലാവിലാസങ്ങളെ.!
ഞാൻ പിന്നെയും ഉറക്കത്തിലേക്കു വഴുതിവീണു..!
രാവിലെ വൈകിയാണ് എണീറ്റത്,
എഴുന്നേറ്റപ്പോൾ തന്നെ നല്ല തലവേദന.!
ഇന്നലെ അടിച്ച സാധനത്തിന്റെ എഫക്റ്റാവണം,
"ഇനി ചത്താലും മദ്യം കൈകൊണ്ടു തൊടില്ല...!" ഞാൻ ഒന്ന് മൂരിനിവർന്നു എണീറ്റു
ബെഡിന്റെ സൈഡിൽ ഫ്ലാസ്കിൽ എന്തോ.!
ഞാൻ തുറന്നു നോക്കി ആവിപറക്കുന്ന കാപ്പി.!
ഇതാരപ്പ ഇത് ഇവിടെ വെച്ചത്.!
ഞാൻ എണീറ്റ് പല്ലുതേപ്പ്, കുളി ഇത്യാദികളെല്ലാം കഴിഞ്ഞു,
ഫ്ലാസ്കിലെ കാപ്പിയും കുടിച്ചു റൂമിനു പുറത്തിറങ്ങി.!
വീട്ടിൽ എല്ലാവരുമുണ്ട്,
ഞാൻ കാപ്പിയും കുടിച്ചുകൊണ്ട് പത്രമെടുത്തു,
" ഇന്നലെ നീ എപ്പൊഴാടാ എത്തിയെ.?"
പുറകിൽ നിന്ന് അമ്മയുടെ ചോദ്യം
"ഞാൻ ഇന്നലെ ഇത്തിരി വൈകി അമ്മെ, വിപിയുടെ വീട്ടിൽ ചുമ്മാ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല..!"
ഞാൻ വളിച്ച ഒരു ചിരി പാസ്സാക്കി പറഞ്ഞു
" സംസാരിച്ചോ അതോ വെള്ളമടിച്ചോ.?!" സനു പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു.!
ഇവള് സത്യത്തിൽ എന്നെ രെക്ഷിക്കാണോ അതോ പെടുത്താണോ എന്ന് എനിയ്ക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല,
ഇന്നലെ രക്ഷിച്ചു ഇന്ന് നേരെ വിപരീതമായി പ്ലേറ്റ് മാറ്റുന്നു.!
സത്യത്തിൽ ഈ പെണ്ണുങ്ങൾ ചിന്തിക്കുന്ന രീതിയെ മനസിലാവുന്നില്ല .!
ഞാൻ കയ്യിലുള്ള കാപ്പി ഊതിഊതി കുടിച്ചു
" കാപ്പി എങ്ങനെ ഉണ്ടെടാ ഭീമ.!"
സനു എന്നെ നോക്കി
"ഓ കാപ്പിക്ക് താങ്ക്സ്, ഇടയ്ക്കു ഇങ്ങനെ സ്നേഹമുള്ള പെങ്ങളാവുന്നതു നല്ലതാ.!"
ഞാൻ ചിരിച്ചു
💬 Comments
View all comments