0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

കൊണ്ട് അവളെ നോക്കി

" ഒ താങ്ക്സ് എന്ന എനിയ്ക്കല്ല പറയണ്ടേ, ദേ രാവിലെതന്നെ കെട്ടിയോന് കാപ്പി ഉണ്ടാക്കിയത് ഈ ഭാര്യയാ,

ഇന്നലെ രാത്രി എല്ലാരും കിടന്നു കഴിഞ്ഞപ്പോൾ പോരാത്തതിന് ആരും കാണാതെ ഒരു സ്നേഹിക്കാൻ പോവല് റൂമിൽ.! വേറാരും കണ്ടില്ലാന്നാ എല്ലാവരുടെയും വിചാരം.!"

സാനു ചിരിച്ചുകൊണ്ട് വീണയെ തട്ടി.

പെട്ടെന്നു അവൾക് അരുകിൽ ഇരുന്ന വീണ, ഒന്ന് മിണ്ടാതിരിക്കെന്റെ സാനു എന്ന് പറഞ്ഞു അവളെ നുള്ളുന്നതു ഞാൻ കണ്ടു.!

ഏഹ്ഹ് അപ്പോൾ ഇന്നലെ രാത്രി ഞാൻ കണ്ടത് സ്വപ്നമല്ല.!

വെറുതെ ആ പാവം റമ്മിനെ കുറ്റം പറഞ്ഞു.!

അല്ല ഈ വീണ ഇതെന്തു ഭാവിച്ചാണ്.?

അവളപ്പോ അഭിനയം തുടങ്ങിക്കഴിഞ്ഞു.!

ദൈവമേ ഞാൻ ശെരിക്കും പെട്ടല്ലേ/!

ഞാൻ വീണയെ ഒന്ന് നോക്കി,

അവൾ പെട്ടെന്ന് എന്നെയും,

ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കി.!

ഞാൻ പെട്ടെന്ന് എന്റെ മുഖം മാറ്റി.!

ആൽബി പറഞ്ഞത് എന്റെ മനസിലേയ്ക്ക് ഓടിവന്നു,

ഞാൻ വേണം സൂക്ഷിക്കാൻ.!

അവള് ജയിക്കാൻ വേണ്ടി എന്തും ചെയ്യും.!

ഞാൻ പിന്നെയും വീണയെ നോക്കി, എന്റെ പെട്ടെന്നുള്ള മുഖം വെട്ടിക്കൽ അവൾ പ്രതീക്ഷിച്ചില്ല എന്നുള്ളതുള്ളതു അവളുടെ മുഖത്തെ ഭാവം എനിയ്ക്കു പറഞ്ഞു തന്നു.!

എന്തായാലും അവൾക്കു നന്നായി അഭിനയിക്കാൻ അറിയാം.!

ഇന്നലെ അവന്മാർ എന്നെ ഉപദേശിച്ചില്ലായിരുന്നേൽ ഒരുപക്ഷെ ഞാൻ പെട്ടുപോയേനെ.!

ഞാൻ മനസ്സുകൊണ്ട് രണ്ടുപേർക്കും നന്ദിപറഞ്ഞു.!

ഞാൻ പത്രം മടക്കിവെച്ചു കഴിയ്ക്കാനായി എണീറ്റു.!

" ഏഹ് ഇതെന്താടാ നിന്റെ മുഖത്ത് ഈ പാട്.? നഖം കൊണ്ടപോലെ ഉണ്ടല്ലോ.?!"

അമ്മ  അപ്പോഴാണ് എന്റെ മുഖത്തെ പാടു ശ്രെദ്ധിച്ചതു

" ആ അത് അമ്മേ ഇന്നലെ വിപിയുടെ വീട്ടിൽ വെച്ച് അവന്റെ കൈയൊന്നു തട്ടിയതാ.!"

ഞാൻ അമ്മയുടെ കൈമാറ്റികൊണ്ടു പറഞ്ഞു.

ഞാൻ പെട്ടെന്ന് വീണയെ ഒന്ന് ഒളികണ്ണിട്ടു നോക്കി.,

അവളുടെ മുഖത്ത് വിഷമമവും കുറ്റബോധവും കലർന്ന ഒരു ഭാവം.?

ഇതെന്താപ്പാ.?

ശെരിക്കും എന്നെ മാന്തിപ്പറിക്കാൻ പറ്റാത്തതിലുള്ള വിഷമം ആവണം,!

ഞാൻ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി,

"ഭീമൻ തന്റെ പണി തുടർത്തിയല്ലോ.!" സാനു എന്നെ എരികേറ്റാനായി പിന്നെയും എന്റെ പുറത്തേയ്ക്കു

💬 Comments

View all comments