0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

പറ്റി  ഞാൻ അറിഞ്ഞതോളം വെച്ച് അയാള് രണ്ടിനെയും അരിഞ്ഞു കടലിൽ താഴ്ത്തും,

അതുമാത്രമല്ല ജീവിക്കാനുള്ള പൈസയും വേണമല്ലോ,

അതാണേൽ അങ്ങേരുടെ കയ്യിൽ ആവശ്യത്തിന് ഉണ്ട് താനും,

അപ്പൊ എങ്ങനെയെങ്കിലും ഈ കല്യാണത്തിൽ നിന്ന് മനുവിന്റെ കുറ്റം കാരണം ഒഴിയേണ്ടി വന്നാൽ,

അപ്പോൾ ആ നായിന്റെ മോൻ വിനു ഒരു രക്ഷകനെ പോലെ വന്നു അവളെ കെട്ടാമല്ലോ.?!

ഇതാവണം അവരുടെ രണ്ടിന്റെയും പ്ലാൻ.!, അതിനു വെല്ല മാർഗവും ഉണ്ടോടാ ആൽബിയെ.?"

സംഭവം വിപി കള്ളിന്റെ പുറത്താണ് പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് കാര്യമാണെന്ന് എനിയ്ക്കും ആൽബിയ്ക്കും തോന്നി,

ഞങ്ങൾ രണ്ടുപേരും പരസ്പരം ആൽബിയെ നോക്കി

ആൽബി കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു

" ഈ വിപി ഇപ്പൊ പറഞ്ഞത് നടക്കാത്ത ഒരു കാര്യമാണ്,

പക്ഷെ അങ്ങനെ ഒരു ചാൻസില്ലാതെ ഇല്ലാതില്ല,

അവള് നിന്റെകൂടി വിശ്വാസം പിടിച്ചുപറ്റിയാൽ,

ബാക്കിയുള്ള ആൾക്കാരുടെ മുന്നിൽ നിങ്ങൾ ഒരു നല്ല ദമ്പതികൾ ആവുമല്ലോ,

പിന്നെ ഈ മാരേജിൽ നിന്ന് ഊരിപോവാൻ അവൾക്കു എന്റെ അറിവിൽ ഒറ്റ വഴിയേ ഞാൻ കാണുന്നുള്ളൂ,

പക്ഷെ അവളാ ആ വഴി ഉപയോഗിച്ചാൽ ഇപ്പൊ വിപി പറഞ്ഞത് പോലെ തന്നെ എല്ലാം നടക്കാം,

അതാണേൽ അവളുടെ ഭാഗത്താവും നൂറുശതമാനോം എല്ലാവരും.!"

ആൽബി അത് പറഞ്ഞു എന്നെയും വിപിയെയും മാറിമാറി നോക്കി

" ആ വഴി എന്താണെന്നു കൂടി പറയടാ തെണ്ടി ടെന്ഷൻ അടിപ്പിക്കാതെ.!"

ഞാൻ അപ്പൊത്തന്നെ കത്തിച്ചുവെച്ച അടുപ്പിനു മുകളിൽ കയറിയിരിക്കുന്ന അവസ്ഥ ആയിരുന്നു.!

ഞങ്ങൾ രണ്ടുപേരും മാറിമാറി അവനെ നോക്കി

" അവിഹിതം.!" അവൻ പറഞ്ഞു

ഞാനും വിപിയും

💬 Comments

View all comments