0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകെട്ടുകൾ എന്റെ കയ്യിലേക്ക് വെച്ചുതന്നു,

ഇങ്ങേരുടെ കയ്യിൽ അപ്പൊ പൈസയൊക്കെ ഉണ്ടായിരുന്നല്ലേ.

ഇതൊക്കെ എവിടെയാണവയോ ഒളിപ്പിച്ചു വെക്കുന്നത്.? ഞാൻ തപ്പുമ്പോൾ മാത്രം കിട്ടില്ല.!

പിന്നെ ഒന്നും മിണ്ടാതെ ഒരു പെട്ടിയും എടുത്തുകൊണ്ടു പുറത്തേയ്ക്കു പോയി,

ഞാനും വീണയും പെട്ടിയുമെടുത്തു ഇറങ്ങി.!

പുറത്തു വന്നു നോക്കിയപ്പോൾ പെട്ടിയെല്ലാം എടുത്തുവെക്കുന്നതു വിപി.!

" ആ മനു, പാലക്കാട് വരെ വണ്ടി വിപി ഓടിച്ചോളാമെന്ന പറഞ്ഞെ., എനിയ്ക്കും അതുമതിയെന്നു തോന്നി.!"

അച്ഛൻ എന്നെ നോക്കാതെ പറഞ്ഞു

ഞാൻ വിപിയെ നോക്കി.,!

അപ്പൊ ഇതാണ് ആൽബി പറഞ്ഞതല്ലേ.!

കൊച്ചു കള്ളാ.!

ഞാൻ അവനെ നോക്കി,, അവൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു ചിരിച്ചു.!

ഇപ്പൊ എനിയ്ക്കു എന്തെല്ലാമോ ഒരു ധൈര്യം വന്നപോലെ.!

എല്ലാവരോടും യാത്രപറഞ്ഞു ഞങ്ങൾ ഇറങ്ങി,

ഞാൻ ആദ്യം വിപിയുടെ കൂടെ മുന്നിൽ ഇരിക്കാൻ പോയപ്പോൾ 'അമ്മ തടഞ്ഞു.!

എന്നെയും വീണയെയും മിഡിൽ റോവിൽ ഇരുന്നാൽ മതിയെന്ന് പറഞ്ഞു.,

ഞങ്ങൾ വണ്ടിയിൽ കയറി,

എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി,

വീണയുടെ വീട്ടിലേയ്ക്കു,

വീണ വണ്ടിയിൽ കയറിയ ഉടനെ വിപിയുമായി കമ്പനിയായി.!

ഇവനിപ്പോ എനിയ്ക്കാണോ അവൾക്കാണോ കൂട്ടുവന്നത് എന്നതായി എന്റെ സംശയം.!

"മനു, നമ്മൾ 5 മണിക്കൂർ കൊണ്ട് അവിടെ എത്തുമായിരിക്കും അല്ലെ.?!"

വീണ എന്റെ സീറ്റിന്റെ അടുത്തേയ്ക്കു ചേർന്നിരുന്നു.!

"അഞ്ചുമണിക്കൂറിനു മുന്നേ വേണേൽ എത്തിക്കാം ചേച്ചി,!"

റിയർ വ്യൂ മിററിലൂടെ ഞങ്ങളെ നോക്കി വിപി വിളിച്ചു പറഞ്ഞു

ഇതിപ്പോ ഞാനാണോ അവനാണോ മനു ?

" എന്നെ ചേച്ചിയെന്നൊന്നും വിളിയ്ക്കണ്ട വിപിയെ, വീണ എന്ന് തന്നെ വിളിച്ചാൽ മതി.!"

" ആയിക്കോട്ടെ വീണ ചേച്ചി.!" അവന്റെ ചിരിയിൽ അവളും പങ്കുചേർന്നു.!

ഈ ആൽബി ഇവനെ എന്റെ കൂടെ വിട്ടത് എന്നെ കൊല്ലാനായിട്ടാണോ ഇനി.?

" മനു, വീട്ടിൽ മനുവിനെ കാത്തു ഒരാളുകൂടിയുണ്ടാവും ഇത്തവണ.?!"

എന്നെ കാത്തോ.? അതാര്?

ഞാൻ ഒരു ചോദ്യഭാവത്തിൽ അവളെ നോക്കി

" നമ്മുടെ കല്യാണത്തിന് ഇല്ലായിരുന്നു,

അഭിരാമി ചേച്ചി,

ഡൽഹിയിൽ നിന്ന് വന്നട്ടുണ്ട്, കൂടെ വാവയും.!

എന്റെ കല്യാണത്തിന്റെ ടൈമിൽ ആയിരുന്നു ചേച്ചിയ്ക്ക് 

💬 Comments

View all comments