Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
അവിടെനിന്നു മാറ്റിവെച്ചു
" പിന്നെ എന്ത് ചെയ്യണമെന്ന നീ പറയുന്നേ.?" ഞാൻ ആൽബിയെ നോക്കി
" ഇതിനു പറ്റിയ ആള് ആ വിനു തന്നെയാണ്,
ഇനി വിപി പറഞ്ഞപോലെ ആണ് കാര്യങ്ങൾ എങ്കിൽ അവൻ വന്നു ചാടിക്കോളും,
പക്ഷെ അതിനു നിന്റെ വീടിനെകാളും ബെസ്റ്റ് അവളുടെ വീടും സ്ഥലവും ആണ്,
നീയും അവളും കൂടി എന്ന അവളുടെ വീട്ടിലേയ്ക്കു വിരുന്നിനു പോകുന്നത്.?"
ആൽബി എന്നെ നോക്കി
" അതുപിന്നെ,
അടുത്ത ബുധനാഴ്ച്ച ഒരു എക്സാം കൂടിയുണ്ട് അതുകഴിഞ്ഞാലുള്ള വെള്ളിയാഴ്ച പോകാനാണ് 'അമ്മ പറഞ്ഞത്.!" ഞാൻ ആൽബിയെ നോക്കി പറഞ്ഞു
" ആ ബെസ്റ്റ് മോൻ ഇതുവരെ എക്സാം എഴുതിയും പഠിച്ചും കഴിഞ്ഞില്ലാലെ,
ഇവിടെ പഠിച്ചു ജോലിയ്ക്കു കയറിയിട്ടും വീട്ടുകാര് കെട്ടിച്ചു വിടുന്നില്ല.!"
ആൽബി എന്നെ കളിയാക്കാനായി പറഞ്ഞു
"എന്ന വേണേൽ നീ കെട്ടിക്കോ അവളെ, എനിയ്ക്കു ഒരു ബുദ്ധിമുട്ടുമില്ല..!"
ഞാൻ അവന്റെ പുച്ഛം ഇഷ്ടപെടാത്തപോലെ പറഞ്ഞു
" ചൂടാവാതെടാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ,
അവളുടെ വീട്ടിൽ എത്തിക്കഴിഞ്ഞാൽ അവൾ എന്തായാലും അവനെ ബന്ധപ്പെടാൻ ശ്രെമിക്കാതിരിക്കില്ല, അതാവണം നിനക്കുള്ള അവസരം ഓക്കെ.!,
പിന്നെ ഇന്നുമുതൽ അവളുടെ അതെ നാണയത്തിൽ തന്നെയാവണം നീയും തിരിച്ചടിക്കണ്ടേ,
അവള് നിന്നോട് സ്നേഹത്തോടെ ആണ് പെരുമാറുന്നതെങ്കിൽ,
അവളെ നീയും സ്നേഹംകൊണ്ട് മൂടികൊള്ളണം,
പക്ഷെ ഇപ്പോഴും ഒരു അകലം പാലിക്കുക,
ശെരിക്കുള്ള ഒത്ത ഒരു അവസരത്തിനായി നീ കാത്തിരിക്കുക.,
അതേ നിനക്ക് അവളോട് ഇപ്പൊ ഇഷ്ടമൊന്നും ഇല്ലാലോ അല്ലേ.?!"
ആൽബി എന്നെ ഇരുത്തിയൊന്നു നോക്കി
" അങ്ങനെ നോക്കണ്ടടാ,
സത്യം പറഞ്ഞാൽ അവളോട് എനിയ്ക്കു ഒരു
💬 Comments
View all comments