0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

അവർ രണ്ടുപേരും ഒരുമിച്ചു ഇറങ്ങി

വണ്ടി വീടിനു പുറത്തു കുറച്ചുമാറ്റി റോഷ്‌നി നിർത്തി,

" എന്താ നീ വരുന്നില്ലേ.?" വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊണ്ടു വീണ ചോദിച്ചു,

"ഇന്നിനി വേണ്ട, നീ എന്റെ കൂടെയാണ് വന്നത് എന്ന് അറിഞ്ഞാൽ വെറുതെ അവിടെ ഉളളവർ കൂടി വിഷമിക്കും.!"

റോഷ്‌നി പറഞ്ഞത് ശെരിയാണെന്നു വീണയ്ക്കും തോന്നി,

അവളോട് യാത്ര പറഞ്ഞു വീണ വീടിനടുത്തേയ്ക്കു നടന്നു,

ഗേറ്റ് തുറന്നു അകത്തേയ്ക്കു കയറിയപ്പോൾ അകത്തു കാർ കാണുന്നില്ല,

അപ്പോൾ മനു എത്തിയിട്ടില്ല, ചിലപ്പോൾ തന്നെ അന്വേഷിച്ചു നടക്കുക ആവും പാവം,

വീണ വീടുതുറന്നു അകത്തേയ്ക്കു കയറി,

ചെന്ന് പെട്ടത് അച്ഛന്റെ മുന്നിൽ.,

പുള്ളി അവളെ ഒന്ന് നോക്കി പിന്നെ പുറതേയ്ക്കും

"മോളെ നിന്റെ കൂടെവന്നവൻ എന്തിയെ.?"

"അത് അച്ഛാ ഇവിടെ എത്തിയപ്പോഴേയ്ക്കും, മനുവേട്ടന് ഒരു കാൾ വന്നു,

ഫ്രണ്ട്‌സ് ആരോ ആണെന്ന് തോന്നുന്നു, ഇപ്പൊ വരാമെന്നു പറഞ്ഞു പോയി.!"

അപ്പോത്തോന്നിയ ഒരു കള്ളം അവൾ അടിച്ചുവിട്ടു

"ഏഹ്മ്,," അച്ഛൻ ഒന്ന് മൂളുകമാത്രം ചെയ്തു,

വീണ പിന്നെ ഒന്നും മിണ്ടാതെ അകത്തേയ്ക്കു പോയി

----------

" എടാ മനു എഴുന്നേറ്റെ, വീട്ടിൽ പോവണ്ടേ.!?"

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ ആൽബി,

ഞാൻ പെട്ടെന്ന് കയ്യിലെ വാച്ചിലേയ്ക്ക് നോക്കി സമയം ഒൻപതിനോട് അടുത്തിരിക്കുന്നു,

ദൈവമേ ഇത്ര നേരം ആയോ.?

ഞാൻ വേഗം എഴുന്നേറ്റു ഡ്രെസ്സല്ലാം ശെരിയാക്കി,

നോക്കിയപ്പോൾ താഴെ വിവിധ രാജ്യങ്ങളുടെ മാപ്പു വാളുവെച്ചു ഒരു ഓരത്തു വിപി കിടക്കുന്നുണ്ട്,

അവനോടു പറഞ്ഞു ഞാനും ആൽബിയും ഇറങ്ങി.,

എന്റെ കാർ അൽബിയാണ് ഓടിച്ചത്,

പോകുന്ന വഴിയിൽ

💬 Comments

View all comments