0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

അവനെന്നെ രണ്ടു പാക്കറ്റ് മോര് ബലമായി കുടിപ്പിച്ചു ,

പോരാത്തതിന് മണമുണ്ടാവാതിരിക്കാൻ അവൻ എന്നെ ബലമായി വിപിയുടെ വീട്ടിൽ വെച്ച് പല്ലുതേപ്പിച്ചിരുന്നു, കൂടാതെ ഒരു തുടം വെളിച്ചെണ്ണ എന്റെ അണ്ണാക്കിലേയ്ക്ക് ഒഴിച്ചുതന്നു.!

എല്ലാംകൂടി വീട്ടിൽ എത്തിയപ്പോൾ തന്നെ എന്റെ കെട്ടു നല്ലരീതിയിൽ ഇറങ്ങിയിരുന്നു,

വണ്ടി വീട്ടിലേയ്ക്കു കയറ്റിയിട്ടു അവൻ വിളിച്ചുപറഞ്ഞു ജീപ്പ് വരുത്തിച്ചു അതിൽ കയറി പോയി.!

ഞാൻ വീട്ടിലേയ്ക്കു കയറണമോ,

അതോ തിരിച്ചു വിപിയുടെ വീട്ടിലേയ്ക്കു പോവണോ എന്ന് ശങ്കിച്ച് നിന്നപ്പോഴേക്കും,

വണ്ടിയുടെ ഒച്ചകേട്ടതുകൊണ്ടു സനു ഇറങ്ങി ഓടിവന്നിരുന്നു,

എന്റെ നിൽപ് കണ്ടിട്ട് പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് അവൾ ഓടിവന്നു എന്റെ കയ്യിൽപിടിച്ചു അകത്തേയ്ക്കു വലിച്ചു

" ഇന്ന് മോന്തിയിട്ടുണ്ടല്ലോ മോനെ.?" അവൾ പെട്ടെന്ന് ഏന്തിവലിഞ്ഞു മണമെടുത്തു,

" പക്ഷെ മണം ഒട്ടും അറിയാനെ ഇല്ല, ആ ആൽബി ഇസ്പെക്ടറുടെ ബുദ്ധിയാവുമല്ലേ.!"

എനിയ്ക്കു അത്ഭുതം തോന്നി, ഇവള് എന്നെക്കാളും പഠിച്ച കള്ളിയാണല്ലോ.!

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കയ്യിട്ടുകൊണ്ടു അകത്തേയ്ക്കു കയറി,.!

"പക്ഷെ നിന്റെ നടത്തം കണ്ടാൽ ഏതു കണ്ണുപൊട്ടനും മനസിലാവും നീ നാലുവീലിൽ ആണെന്ന്.!"

അവൾ എന്നെ താങ്ങാനുള്ള പാടിൽ പറഞ്ഞു,.

സനു വളരെ വിദഗ്ദ്ധമായി എന്നെ അകത്തുകയറ്റി എന്റെ റൂമിൽ കൊണ്ടുപോയി കിടത്തി,

പുറത്തു അവൾ അച്ഛനും അമ്മയോടും എന്തൊക്കെയോ പറയുന്ന കേട്ടു.!

ഞാൻ ചെന്ന് കിടന്ന പാടെ ഉറക്കത്തിലേക്കു വീണു,

ഇടയ്ക്കെപ്പോഴോ എണീറ്റപ്പോൾ എന്റെ തലമുടിയിൽ ആരോ വാരുന്ന പോലെ തോന്നി,

മങ്ങിയ വെളിച്ചത്തിൽ ഒരു സ്ത്രീരൂപം.!

അമ്മയാണോ.?

ഇല്ല അമ്മയ്ക്ക് വണ്ണമുണ്ട്, ഇത് മെലിഞ്ഞ ഒരു ശരീരം പോലെ.!

💬 Comments

View all comments