0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

,

അവൻ വിളിച്ചപ്പോ തന്നെ കള്ളവും പറഞ്ഞു ഇറങ്ങി അവനെ കാണാൻ ഓടിയ പെണ്ണിനെ ഇനി നിനക്ക് വേണ്ടാ,

അവളെ വേണേൽ ഒരെണ്ണം കരണത്തു പൊട്ടിച്ചട്ടു നീ വാടാ,

പുറകെ വരുന്ന പൊല്ലാപ്പൊക്കെ ഞാൻ നോക്കിക്കോളാം,

ഇട്ടേച്ചും വാടാ ആ മൊതലിനെ,

നിനക്ക് അവളിലും നല്ലതു വേറെ നൂറെണ്ണം കിട്ടും..!"

അവൻ ഫോൺ കട്ട് ചെയ്തു,

എനിയ്ക്കിപ്പോ അടക്കി വെച്ച ദേഷ്യമെല്ലാം സ്വിച്ചിട്ടപോലെ ഒറ്റയടിക്ക് പൊന്തിവന്നു,

ഇനി ഒന്നും നോക്കേണ്ട കാര്യമില്ല, വീണയും വേണ്ട ഒരു മലരും വേണ്ട..

ഞാൻ ചാടി എണീറ്റു

" യു ബാസ്റ്റേർഡ്...!"

പെട്ടെന്ന് വീണയുടെ ദേഷ്യത്തിലുള്ള ആക്രോശമാണ്‌ എന്നെ ഞെട്ടിച്ചത്,

കലിതുള്ളി ഒരു ഭദ്രകാളിയെ പോലെ അവൾ വിനുവിന്റെ മുന്നിൽ ചീറി നിൽക്കുന്നു,

സത്യത്തിൽ ഇത് പക്ഷെ എന്റെ ഡയലോഗ് അല്ലായിരുന്നോ, എന്ന അത്ഭുതവും,

പിന്നെ കാര്യം എന്താണെന്നു മനസിലാവാത്ത കൊണ്ടുള്ള അമ്പരപ്പും എന്നെ ആകെ അങ്കലാപ്പിലാക്കി

" വീണ വെറുതെ രോഷം കൊള്ളേണ്ട കാര്യമൊന്നുമില്ല,

ഒരു മാസം മറ്റൊരാളുടെ കൂടെ കഴിഞ്ഞെന്നറിയുമ്പോൾ ആരും ചോദിക്കുന്ന ഒരു കാര്യമേ ഞാനും ചോദിച്ചുള്ളൂ..!"

വിനു അപ്പോഴും സൗമ്യമായി അവളോട് സംസാരിക്കുന്നു

ഞാൻ വേഗം ഓടി അങ്ങോട്ടേയ്ക്ക് എത്തി

" എന്ത് പറ്റി, എന്താ കാര്യം.?

ഞാൻ കാര്യം മനസിലാവാതെ അവരെ രണ്ടു പേരെയും മാറി മാറി നോക്കി.!

" ഇവന് എന്നെ ഇനി സ്വീകരിക്കണമെങ്കിൽ ഞാൻ വിർജിനിറ്റി ടെസ്റ്റ് ചെയ്യണമെന്നു..!

ഹു ഡു യു തിങ്ക് യു ആർ, ബാസ്റ്റഡ്..." വീണ കലിതുള്ളി പിന്നെയും വിനുവിന്റെ നേരെ ചീറിയടുത്തു,

ഞാൻ പെട്ടെന്ന് രണ്ടു പേരുടെയും ഇടയിൽ കയറി നിന്നു.!

" വീണ ബി റീസണബിൾ,

നീ ഇവന്റെ കൂടെ ഇവന്റെ ഇവന്റെ വീട്ടിൽ ഒരു മാസം ഇവന്റെ ഭാര്യയായി കഴിഞ്ഞു,

ഐ ജസ്റ്റ് വാണ്ട് ടു നോ, നിനക്ക് ഇത്ര ഉറപ്പുണ്ടെങ്കിൽ പിന്നെ ആ ടെസ്റ്റ് ചെയ്തത് കൊണ്ട് എന്താ കുഴപ്പം,.!"

അടിപൊളി അപ്പൊ അതാണ് കാര്യം,

ഞാൻ ആദ്യം മാന്യനായി കരുതിയ ഈ നാറി എന്നെക്കാളും വലിയ ഊളൻ ആയിരുന്നല്ലേ.!

പ്രേമിച്ച പെണ്ണിനെ

💬 Comments

View all comments