Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
വിശ്വാസമില്ലാത്ത പന്നൻ.!
അത്ര നേരം പൊട്ടിത്തെറിച്ച വീണ പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേയ്ക്ക് ഇരുന്നു,
ഞാൻ അറിയാതെ അവളെ താങ്ങി പിടിച്ചുപോയി,
അവൾ ഒരു കുഞ്ഞു കുട്ടിയെ പോലെ എന്റെ കൈകളിൽ കിടന്നു കരഞ്ഞു,
" നിനക്കറിയാമോ, നിനക്ക് വേണ്ടി വിനു,
ഈ വീണ ഇത്ര നാളും,
തപസ്സുപോലെ ജീവിച്ചത്,
എന്തിനുവേണ്ടി.? ആർക്കുവേണ്ടി.?
ഒരിക്കലും ഒരു പെണ്ണും സഹിക്കാത്ത ഒരു കാര്യമാണ് അവളുടെ മാനത്തിനെ അപമാനിക്കുന്നത്,
അതും അവൾ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഒരു പുരുഷൻ..!"
വീണ അറിയാതെ പൊട്ടിക്കരഞ്ഞു,
ഞാൻ ആദ്യമായാണ് വീണയെ ഇങ്ങനെ കാണുന്നത്,
ഞാൻ കണ്ടട്ടുള്ള എന്തിനെയും ചങ്കുറപ്പോടെ വീറോടെ വാശിയോടെ നേരിടുന്ന വീണയുടെ ഈ ഭാവമാറ്റം അറിയാതെ എന്നെ തകർത്തു കളഞ്ഞു,
ഞാൻ.... അറിയാതെ ഇവളെ ഞാൻ സ്നേഹിച്ചിരുന്നുവോ.?
" വീണ ഞാൻ ന്യായമായ ഒരു കാര്യമേ ചോദിച്ചുള്ളൂ,
നീ അതിനു ഇത്രവലിയ ഒരു സീൻ ഉണ്ടാക്കേണ്ട എന്ത് കാര്യം ഇരിക്കുന്നു..!"
വിനു ഒരു വികാരമാറ്റവും ഇല്ലാതെ പറഞ്ഞു,
വീണ പിന്നെയും എന്റെ കൈകളിലേയ്ക്ക് ചാഞ്ഞുകൊണ്ടു തേങ്ങി
" വിനു, ഇനിയൊന്നും പറയണ്ട, ഇതിനു ഇത് മാത്രമല്ലാലോ പരിഹാരം,
വിനു ഇപ്പൊ ഇവളെ കുറ്റ പെടുത്തുന്നത് എന്നെ ചൊല്ലിയല്ലേ,
വിനു പറഞ്ഞ ആ ടെസ്റ്റ് ഞാൻ എടുക്കാം,
ഇതുവരെ ഒരു സ്ത്രീയുമായും ഞാൻ ബന്ധപെട്ടട്ടില്ല, ഈ വീണയടക്കം.!"
പെട്ടെന്നുണ്ടായ വികാര വിഷോഭത്തിൽ ഞാൻ അറിയാതെ വിളിച്ചു പറഞ്ഞു,
പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞതിന്റെ മറ്റൊരു വശം ഞാൻ ചിന്തിച്ചത് തന്നെ,
ആ ഒരു നിമിഷം എന്റെ കൈകളിൽ കിടന്നു കരയുന്ന ഈ പെണ്ണിന്റെ കണ്ണീർ മാത്രമേ പെട്ടെന്ന് എന്റെ മനസ്സിൽ ഒടിയുള്ളു,
സ്വയം ആണത്തത്തെ താഴ്ത്തികെട്ടിയപോലെ ഞാൻ പിന്നെ എന്ത് പറയണമെന്നറിയാതെ നിന്നു.!
വിനു അത്ഭുതത്തോട് എന്നെ നോക്കി,!
മലര്, കയ്യീന്ന് പോയല്ലോ എന്റെ ദൈവമേ,
ഇതിപ്പോ രണ്ടു ചീത്ത ഇവളെയും പറഞ്ഞു, അവനിട്ടു സിനിമ സ്റ്റൈലിൽ രണ്ടു ഇടിയും കൊടുക്കേണ്ട ഞാൻ അവനു ഇവളെ കെട്ടിച്ചുകൊടുക്കാനുള്ള വഴിയാണല്ലോ പറഞ്ഞത്.!
ഞാൻ ഇനിയെന്ത് പറയണമെന്ന് അറിയാതെ വീണ്ടും വീണയുടെ മുഖത്തേയ്ക്ക് നോക്കി,
വീണയുടെ
💬 Comments
View all comments