Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]
വീണയോടു എനിയ്‌ക്കൊരു പ്രണയം എവിടെയോ പൊട്ടിമുളക്കുന്ന പോലെ,..
ഇല്ല ഇല്ല ഇല്ല,
ഇതെല്ലം ഇവളുടെ നാടകമാണ് ഞാൻ മനസ്സുകൊണ്ട് എന്നെ സ്വയം നിയന്ത്രിക്കാൻ ശ്രെമിച്ചു.!
ഞാൻ റൂമിൽ നിന്നിറങ്ങിയ ഉടനെ അച്ഛന്റെ അടുത്തേയ്ക്കു ചെന്നിരുന്നു.!
വീണ അഭിരാമി ചേച്ചിയുടെ റൂമിലേയ്ക്ക് തിടുക്കപ്പെട്ടു പോകുന്നത് കണ്ടു,
അച്ഛന്റെ അടുത്ത് വിപിയും, അഭിയും ഇരിക്കുന്നുണ്ടായിരുന്നു,
ഞാനും അവരുടെ സംഭാഷണത്തിൽ പങ്കു ചേർന്നു
--------------------------------------------------------------------
വീണ ചെന്ന ഉടനെ കുട്ടിയെ എടുത്തു കളിപ്പിക്കാൻ തുടങ്ങി
"അമ്മായിയുടെ തക്കുടു മുണ്ട, പഞ്ചാരേ..!"
വീണയ്ക്കു ചെറിയ കുട്ടികൾ എന്ന് പറഞ്ഞാൽ തന്നെ ജീവനാണ്,
അഭിരാമിയും ചിന്നുവും വീണയെ തന്നെ നോക്കി,.
"നീയും ആഞ്ഞൊന്നു ശ്രെമിച്ചാൽ പത്തു മാസം കഴിയുമ്പോൾ ഇങ്ങനെ ഒരു വാവയെ കളിപ്പിക്കാം..!"
ചിന്നു വെറുതെ എരികയറ്റി,
" ശ്രെമിക്കും ശ്രെമിക്കും, ഒലക്ക നടക്കും..!"
അഭിരാമി പെട്ടെന്ന് കയറി പറഞ്ഞു
" അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്./?"
വീണ ഒരു സംശയ ഭാവത്തിൽ ചേച്ചിയെ നോക്കി
" എന്നെ വിനു വിളിച്ചിരുന്നു,
അവൻ എന്നോട് എല്ലാം പറഞ്ഞു,..!"
അഭിരാമിയുടെ മുഖത്തു ഒരു ദേഷ്യഭാവം നിഴലിച്ചു,
" ചേച്ചി വെറുതെ എഴുതാപ്പുറം വായിക്കേണ്ട,
ആ വൃത്തികെട്ടവൻ എന്തിനാ ചേച്ചിയെ വിളിച്ചത്.?"
വീണയ്ക്കു വിനു എന്ന പേര് കേട്ടതുതന്നെ ദഹിച്ചില്ല എന്ന് അഭിരമിക്കു മനസ്സിലായി
"ഇവിടെ ശെരിക്കും എന്താ സംഭവിക്കുന്നത്,.?"
ചിന്നു ഇന്നും മനസ്സിലാവാതെ വീണയെയും അഭിരാമിയെയും മാറി മാറി നോക്കി
"അത് ഞാൻ പറഞ്ഞുതരാം ചിന്നു,
എന്റെ ശെരിക്കുള്ള കല്യാണം ഉറപ്പിച്ചിരുന്നു ആ ആളാണ് ഈ പറഞ്ഞ വിനു,
കല്യാണത്തിന്റെ അന്ന് അവനും വീട്ടുകാരും ഇതിൽ നിന്ന് പിന്മാറി,
അന്ന് യാദ്ര്ശ്ചികമായി ഞാൻ കല്യാണം കഴിച്ച ആളാണ് ഈ മനു എന്നൊക്കെ നിനക്ക് അറിയാലോ,
കല്യാണ ശേഷവും ഞാനും മനുവും ഒരിക്കൽ പോലും ഭാര്യ ഭർത്താവിനെ പോലെ ജീവിച്ചട്ടില്ല,
ഒരിക്കൽപോലും എന്റെ അനുവാദം കൂടാതെ എന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും എന്റെ മനു ശ്രെമിച്ചട്ടില്ല,
അങ്ങനെ ഒരുത്തനെ മനസ്സിലാക്കാതെ ഞാൻ ഒരു ദിവസം ഈ പറഞ്ഞ വിനുവിനെ കാണാൻ പോയി,
അതും മനുവിന്റെ കൂട,
💬 Comments
View all comments