0%

Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

എന്നെ തൊട്ടു പോലും

നോവിക്കാത്ത മനുവിനെ ഞാൻ സ്നേഹിക്കണോ, അതോ അത്രയധികം ഞാൻ സ്നേഹിച്ചട്ടും എന്നെ

വിശ്വാസമില്ലാത്ത വിനുവിനെ ഞാൻ സ്നേഹിക്കണോ...!"

വീണ ഒറ്റശ്വാസത്തിൽ ഇതെല്ലം പറഞ്ഞു നിർത്തി ചിന്നുവിനെ നോക്കി

" ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു ചേച്ചി.,

ഉറപ്പായും മനു ചേട്ടനെ,

ഞാനായിരുന്നേൽ വിനുവിന് രണ്ടെണ്ണം കൂടി കൊടുത്തട്ടെ വരുവുള്ളു..!"

ചിന്നു വളരെ ഉത്സാഹത്തോടെ പറഞ്ഞു

" എനിക്ക് ഇത്ര നാളും മനു ചേട്ടനോട് ഒരു ചെറിയ ഇഷ്ടമാണ് തോന്നിയിരുന്നത്, പക്ഷെ ഇപ്പൊ ആ ഇഷ്ടം നൂറു

മടങ്ങായി, കൂടാതെ ബഹുമാനവും തോന്നുന്നു..!"

ചിന്നു വെറുതെ വീണയെ  ചൊടിപ്പിക്കാനായി പറഞ്ഞു

" എടി പെണ്ണെ ഇഷ്ടപെടുന്നതൊക്കെ കൊള്ളാം,

അത് എന്റെ മാത്രം മനുവാണ് കേട്ടോ..!"

വീണ വെറുതെ അവളെ കുത്തി

" എന്റെ പൊന്നോ എനിയ്ക്കൊന്നും വേണ്ടേ നിങ്ങടെ കെട്ടിയോനെ..,

എന്നാലും എനിയ്ക്കു കിട്ടുന്ന ചെക്കൻ മനുച്ചേട്ടനെ പോലെ ആയാൽ മതിയായിരുന്നു.!

ചിന്നു ഇത് പറഞ്ഞു വെറുതെ ചിരിച്ചു,

ആ ചിരിയിൽ വീണയും പങ്കു ചേർന്നു

" നിങ്ങള്ക്ക് രണ്ടിനും വട്ടാണ്..!"

അവരുടെ സംസാരം ഇഷ്ടപെടാത്തപോലെ അഭിരാമി കയർത്തു,

" ചേച്ചിയെന്താ അങ്ങനെ പറഞ്ഞത്?!"

വീണ അഭിരാമിയെ നോക്കി

" എന്നെ വിനു വിളിച്ചിരുന്നു,

അവൻ അന്ന് അങ്ങനെ പറഞ്ഞത് നിന്റെ ഇപ്പോഴുള്ള കുടുംബജീവിതം നശിക്കാതിരിക്കാനാണ്,

അവനതു മനു കേൾക്കാൻ വേണ്ടി മാത്രമായി പറഞ്ഞതാണെന്ന്,

അവനു അന്നും ഇന്നും എന്നും നിന്നെ വിശ്വാസമാണ്,

നിനക്ക് ഇപ്പോൾ ഒരു നല്ല ജീവിതം ഉണ്ടാവുകയാണെങ്കിൽ ആയികോട്ടെ എന്ന് കരുതിയാണ് അവൻ അന്ന് അങ്ങനെ ചെയ്തത്,

പിന്നെ കല്യാണത്തിന് അവൻ

💬 Comments

View all comments