Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]
നിനക്ക് അപ്പൊ എന്നെ വന്നു വിളിയ്ക്കാൻ പാടില്ലായിരുന്നോ..!"
ഞാൻ അവനോടു ചൊടിച്ചു..
" ആ പിന്നെ, അവിഹിതം കഴിഞ്ഞു പോകുന്നവനോട് ഞാൻ ഫ്രീസ് പറഞ്ഞു നിർത്താട, ഇപ്പൊ നിന്ന് തരുമല്ലോ ആള്.., ഒന്ന് എഴുനേറ്റു പോയെടാ..!"
അപ്പോഴാണ് അവൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന് എനിയ്ക്കു മനസിലായത്.,
" ആ ഇനി എന്തായാലും അങ്ങനെ വല്ലതും കണ്ടാൽ മിസ് കാൾ അടിയ്‌ക്കു ഞാൻ ഓടി അങ്ങ് വന്നോളാം.!"
ഞാൻ അവനെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു
" അത് നീയി വിപിയ്‌ക്ക് വിട്ടേരെ, ഇനി ഒരു രാത്രിയും ഞാൻ ഉറങ്ങിയില്ലേലും വേണ്ടിയില്ല, ഞാനവനെ പൊക്കിയിരിക്കും..!"
പെട്ടെന്ന് ഞങ്ങളുടെ വീടിൽ നിന്ന് ഒരു സ്കൂട്ടർ പുറത്തേയ്ക്കു ഇറങ്ങി വന്നു,
ചിന്നുവാണ് വണ്ടി ഓടിക്കുന്നത്, പുറകെ ഇരിക്കുന്നത് എന്റെ അരുമ ഭാര്യയും,
ഞങ്ങൾ ഡ്രൈവർ ചേട്ടനോട് പറഞ്ഞു ഒരു ചെറിയ ഡിസ്റ്റൻസ് വിട്ടു അവരെ പിന്തുടർന്നു,
അവര് ഒരു ഷോപ്പിംഗ്മാളിന്റെ മുന്നിലേയ്ക്ക് വണ്ടി ഓടിച്ചു കയറ്റി,
അതിന്റെ മുന്നിൽത്തന്നെ അവരെയും കാത്തു വിനു നിൽക്കുന്നുണ്ടായിരുന്നു,
ഞങ്ങൾ ഒട്ടൊന്നു മാറി നിന്ന് വണ്ടി നിർത്തി,
അവർ ആ മാളിലെ ഒരു റെസ്റ്റോറന്റിലേയ്ക്ക് കയറി പോകുന്നത് കണ്ടു,
ഞങ്ങൾ കുറച്ചു മാറി നിന്ന് അവരുടെ മുഖഭാവം ശ്രെദ്ധിച്ചു,
വീണയുടെയും ചിന്നുവിന്റെയും മുഖഭാവത്തിൽ നിന്ന് അവർക്കിവിടെ വന്നതിൽ ഒട്ടും താല്പര്യമില്ല ഏന് എഴുതി വെച്ചട്ടുണ്ടായിരുന്നു,
അവര് തമ്മിൽ ഒരു അര മണിക്കൂറോളം എന്തൊക്കെയോ സംസാരിക്കുന്ന കണ്ടു,
ഓഡിയോ ഇല്ലാത്തകൊണ്ടു എന്താണെന്നു അറിയാൻ ഒരു നിർവഹവും ഇല്ല.!
കുറച്ചു കഴിഞ്ഞു വീണയും ചിന്നുവും എഴുന്നേൽക്കുന്ന കണ്ടപ്പോൾ ഞങ്ങൾ അവിടെനിന്നു മാറി,
വിനു അവിടെത്തന്നെ ഇരുന്നു,
അവർ പുറത്തേയ്ക്കിറങ്ങി വന്ന വഴിയേ തിരിച്ചു പോകുന്നത് ഞങ്ങൾ കണ്ടു
" എടാ വിപി അവര് തമ്മിൽ എന്താവും പറഞ്ഞട്ടുണ്ടാവുക.?"
"അതറിയാനാണോ പാട്, ദേ ആ ഇരിക്കുന്ന അവനോടു പോയി ചോദിച്ചാൽ പോരെ, അല്ല പിന്നെ.!"
വിപി എന്നെ പിന്നെയും പുച്ഛിച്ചു തള്ളി,
" അല്ല അവരുടെ മുഖഭാവം വെച്ച് നോക്കുമ്പോൾ അത്ര സുഖമുള്ള സംസാരം അല്ലായിരുന്നു അല്ലെ.?"
ഞാൻ പിന്നെയും വിപിയെ നോക്കി
"
💬 Comments
View all comments