Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]
ഒരാളെ കാണാൻ രാത്രി വന്നട്ടുണ്ട്,. പിന്നെ വന്നട്ടു ഒരു മണിക്കൂർ ആയെന്നു മാത്രം., ശെരിക്കും നന്നായി വിസ്തരിച്ചു അവര് പരസ്പരം കണ്ടു കാണണം.!"
ഞാൻ പുച്ഛത്തോടെ അവളോട് പറഞ്ഞു
വീണയ്ക്കു കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം മനസ്സിലായി, പക്ഷെ ആരെ കാണാനാണ് വന്നത് എന്ന് മാത്രം മനസിലായില്ല.,
" നീ എന്റെ കൂടെ ശബ്ദം ഉണ്ടാക്കാതെ വന്നാൽ ഞാൻ കാണിച്ചു തരാം..!"
ഞാൻ വീണയെ എന്റെ കൂടെ മെല്ലെ പുറത്തേയ്ക്കു വിളിച്ചു,, അപ്പോഴേക്കും വിപിയും അഭിരാമി ചേച്ചിയുടെ മുറിയുടെ മുന്നിൽ എത്തിയിരുന്നു.,
വീണയെ കൂട്ടി ഞാനും എത്തി, വീണയ്ക്കു കാര്യങ്ങളുടെ കിടപ്പു വശം ഇപ്പൊ മൊത്തത്തിൽ മനസ്സിലായി,' അവളുടെ കണ്ണുകളിൽ എനിയ്ക്കു ആശ്ചര്യമോ ദേഷ്യമോ എല്ലാം കലർന്ന ഒരു ഭാവം കാണാൻ പറ്റി., കുറച്ചു നേരം കഴിഞ്ഞു അഭിരാമിയുടെ റൂമിന്റെ വാതിൽ തുറന്നു വിനുവും അഭിരാമിയും ഇറങ്ങി പുറത്തേയ്ക്കു ഇറങ്ങിയതും, വിപി ലൈറ്റ് ഇട്ടതും ഒരുമിച്ചായിരുന്നു,, പുറത്തു വീണയെയും എന്നെയും കണ്ട വിനുവും അഭിരാമിയും ഞെട്ടി., എന്ത് പറയണം എന്നറിയാതെ അവർ ആദ്യം പരസ്പരം നോക്കി, പിന്നെ ഭയം കലർന്ന ഭാവത്തിൽ ഞങ്ങളെയും.!
വീണ അപ്പോഴേക്കും കലിതുള്ളി ഒരു പരുവം ആയിരുന്നു
" ഈ രാത്രിയിൽ വിനു എന്തിനാ ഇവിടെ വന്നത്.? എന്തായിരുന്നു അച്ചു ചേച്ചിയുടെ റൂമിൽ പരുപാടി..!"
വീണ ഉറഞ്ഞു തുള്ളി
മറുപടി പറയാൻ പറ്റാതെ രണ്ടുപേരും നിന്ന് ഉരുകി
" ഞാൻ ചോദിച്ചത് കേട്ടില്ലേ ..!"
വീണയുടെ കടുത്ത ശബ്ദം പിന്നെയും
" ഈ രാത്രി വന്നത് എന്തിനാണെന്ന് മനസിലായില്ലേ വീണയ്ക്കു.? ഈ രാത്രി എന്തായാലും രാമായണം വായിക്കാനല്ലാലോ വന്നു കയറി കാണുക..!" ഞാൻ പുച്ഛം കലർന്ന രീതിയിൽ പറഞ്ഞു
ടപ്പേ,
കാതടിപ്പിക്കുന്ന ഒരു ശബ്ദം., എന്താണ് പറ്റിയത് എന്ന് പറയുന്നതിന് മുന്നേ വീണയുടെ വലത്തേ കൈ വിനുവിന്റെ മുഖത്ത് പതിച്ചു.,!
ഞാൻ വേഗം വീണയെ വട്ടം പിടിച്ചു മാറ്റി
" എന്റെ പൊന്നു വീണേ ഒരു സീൻ ഉണ്ടാക്കി ബാക്കിയുള്ളവരെ കൂടി വിളിച്ചു വരുത്താതെ., ഈ കാര്യം നമുക്ക് ഇവിടെ ഒതുക്കി തീർക്കാൻ പാടില്ലേ.!"
💬 Comments
View all comments