Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]
ഞാൻ പറഞ്ഞത് ശെരിയാണെന്നു വീണയ്ക്കും തോന്നി, ഇപ്പൊ വീട്ടിൽ ഉള്ളവരെ മുഴുവൻ വിളിച്ചു വരുത്തിയാൽ ചിലപ്പോൾ കയ്യിൽ നിൽക്കാതെ കാര്യങ്ങൾ ആവും.!
" ഇറങ്ങി പോടാ പട്ടി, ഞങ്ങളുടെ വീട്ടിൽ നിന്ന്..!" അപ്പോഴും കലി മാറാതെ വീണ പറഞ്ഞു, അഭിരാമി ചേച്ചി ഞങ്ങളെ നോക്കാൻ പറ്റാതെ തല കുമ്പിട്ടു നിന്നു.,
വിനു ഒന്നും മിണ്ടാതെ വന്ന വഴി ഇറങ്ങി പോവുന്നത് ഞാൻ കണ്ടു..!
" ഇതായിരുന്നു ചേച്ചിയുടെ മനസിലിരുപ്പ് അല്ലേ., ഇതുകൊണ്ടാണല്ലേ ചേച്ചി ഞങ്ങളെ ഒരുമിപ്പിക്കാൻ നോക്കിയത്..!" വീണയുടെ ദേഷ്യം മുഴുവൻ അഭിരാമി ചേച്ചിയോടായി.,
" മോളെ.. അത് പിന്നെ ഒരു അബദ്ധം പറ്റിപോയതാണ്., നീ ഇത് ഒരു പ്രെശ്നമാക്കി എന്റെ ജീവിതം നശിപ്പിക്കരുത്., ദൈവത്താൽ ആണേ ഞാൻ ഇനി ഇത് ആവർത്തിക്കില്ല,."
അഭിരാമി ചേച്ചി കരച്ചിലിനോളം വക്കം എത്തിയിരുന്നു.,
അത് കണ്ടപ്പോൾ എനിയ്ക്കും പാവം തോന്നി.,
" ചേച്ചി പറ്റിയത് പറ്റി, ഇനി അതിനെ പറ്റി പറയാതെ നമുക്ക് ഇത് ഇവിടെ ഉപേക്ഷിക്കാം,,!"
ഞാൻ ചേച്ചിയെ സമാധാനിപ്പിക്കാൻ നോക്കി,.
ചേച്ചി ഒന്നും മിണ്ടാതെ കീഴ്പോട്ടു നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല ഒരുപക്ഷെ പകയുള്ള ഒരു പാമ്പിനെ ആവാം ഞാൻ ചവിട്ടിയത് എന്ന് എനിയ്ക്കു തോന്നാതെ ഇരുന്നില്ല എന്നാലും എല്ലാരും കാൺകെ ഇവരെ നാണം കെടുത്തിയത് കൊണ്ട് എനിയ്ക്കെന്തു ഗുണമാണ് കിട്ടുക ചേച്ചിയോട് കാര്യം പറഞ്ഞു മനസിലാക്കി ഞങ്ങൾ എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് കയറി
വീണയുടെ മുഖത്ത് അപ്പോഴും എന്തെല്ലാമോ വികാരങ്ങൾ മിന്നി മറയുന്നുണ്ടായി..
" മനു ഇതെങ്ങനെ അറിഞ്ഞു.?"
വീണ എന്റെ മുഖത്തേയ്ക്കു നോക്കി.,
" രാത്രി ഞാനും വിപിയും ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കായിരുന്നു അപ്പൊ വിപിയ്‌ക്ക് ദാഹിച്ചു അവൻ വെള്ളം എടുക്കാൻ പോയപ്പോൾ കണ്ടതാണ് ഇതൊക്കെ, അവൻ വന്നു അത് എന്നോട് പറഞ്ഞു, ഞാൻ ഇവിടെ വന്നു കയറിയ ചെക്കനല്ലേ, എനിയ്ക്കു അഭിരാമി ചേച്ചിയെ എന്തേലും പറയാൻ പറ്റുമോ, അതാണ് നിന്നെ വിളിച്ചു കാണിച്ചത്.!" എനിയ്ക്കു അപ്പൊ തോന്നിയ ഒരു കാര്യം പറഞ്ഞു, അല്ലാതെ കളി ഒളിഞ്ഞുകണ്ട കാര്യമൊക്കെ പറയാൻ പറ്റുമോ.!
"എന്തായാലൂം നിന്റെ
💬 Comments
View all comments