Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]
മുള്ളേൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും കേടു ആർക്കാണ് എന്ന്.!"
റോഷ്നി പിന്നെയും വീണയെ ഓർമ്മിപ്പിച്ചു
" ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് പറയുന്നത്..!"
വീണ ആകെ അസ്വസ്ഥ ആയി.!
" എന്തായാലും നീ ബാക്കിയുള്ള എല്ലാം പരീക്ഷിച്ചിട്ടും അവനു നിന്നോടുള്ള സ്നേഹം കൂട്ടാൻ പറ്റിയില്ല എന്നല്ലേ പറയുന്നേ, ഇനി അറ്റ കയ്യായിട്ടു ഒരു കാര്യം ചെയ്യാം., അവനു ഇത്തിരിയെങ്കിലും നിന്നോട് സ്നേഹമുണ്ടെൽ അത് നടക്കും.!"
റോഷ്നി എന്തോ ചിന്തിച്ചപോലെ നിർത്തി
" എന്ത് ചെയ്തു നോക്കാമെന്നു.,?!"
" അസൂയ ഉണ്ടാക്കുക.!, എടി ഏതു ആണിനും, പെണ്ണിനും ആയിക്കോട്ടെ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടേൽ അത് സഹിക്കാൻ പറ്റില്ല., പക്ഷെ അത് ചെയ്യുമ്പോൾ കയ്യീന്ന് പോവാതെ നോക്കണം എന്ന് മാത്രം,. ഞാൻ ഈ പറയുന്നതൊക്കെ കൊള്ളാം, നിന്റെ കണവൻ എന്തിയെ.?!"
" എന്റെ റോഷി, അത് ഞാൻ നോക്കിക്കോളാം, കാര്യങ്ങൾ ചെയ്യേണ്ട വിധമൊക്കെ എനിയ്ക്കു ബോധ്യമുണ്ട്., മനു എന്നെ നോക്കുന്നുണ്ട്, ഞാൻ പിന്നെ വിളിയ്ക്കാം..!" വീണ ഫോൺ കട്ട് ചെയ്തു.! മനുവിനെ നോക്കി എന്തെ എന്ന ഭാവത്തിൽ പുരികം വളച്ചു ചോദിച്ചു
-------------------
എനിയ്ക്കണേൽ ഇവളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ മിക്ക സമയത്തും വേറെ രീതിയിൽ ആണ് മനസ്സിലാവാറു.! ശെരിക്ക്കുള്ള അർഥം മനസ്സിലായി വരുമ്പോഴേക്കും കുറച്ചു വൈകും.! ശെരിക്കുമൊരു ട്യൂബ് ലൈറ്റ് പോലെ.! ഞാൻ സ്വയം ചിരിച്ചു
പെട്ടെന്നാണ് എന്റെ അമ്മായപ്പൻ എന്റെ അടുത്തേയ്ക്കു വന്നത്
" മനുവിനെ 'അമ്മ വിളിച്ചിരുന്നോ.?!"
പുള്ളി എന്റെ മുഖത്തേയ്ക്കു നോക്കി
" ഇല്ല അച്ഛാ എന്താ.?!"
ഞാൻ കാര്യം മനസ്സിലാവാതെ പുള്ളിയെ
💬 Comments
View all comments