0%

Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]

നോക്കി പറഞ്ഞു തീരുന്നതിനു മുമ്പേ എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു.!

ഞാൻ ചെന്ന് നോക്കിയപ്പോൾ എന്റെ 'അമ്മ.!

" എന്താ അമ്മെ ഇപ്പൊ വിളിച്ചത്.!"

ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു

" നീ എന്തായാലും അവിടെയുള്ള കറക്കമൊക്കെ മതിയാക്കി വേഗം വീണയെയും കൂട്ടി വീട്ടിലേയ്ക്കു വാ., ഇന്നുതന്നെ എത്തണം.!" അമ്മയുടെ ശബ്ദത്തിൽ ഒരിക്കലുമില്ലാത്ത ഗൗരവം.! എനിയ്ക്കു എന്താണ് കാര്യമെന്ന് മനസിലായില്ല

" എന്താ അമ്മേ പെട്ടെന്ന്.?!"

ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു

" കാര്യമൊക്കെ നിനക്ക് ഇവിടെ എത്തുമ്പോൾ മനസ്സിലാവും, വേഗം ഇങ്ങു എത്തിയാൽ മതി., അവിടെ സുരേന്ദ്രനേട്ടനോട് ഞാൻ കാര്യമൊക്കെ പറഞ്ഞട്ടുണ്ട്.!"

'അമ്മ പിന്നെ ഒന്നും പറയാതെ ഫോൺ കട്ടാക്കി.!

എനിയ്ക്കു ആകെ ആശയ കുഴപ്പമായി.,

" 'അമ്മ എന്തെങ്കിലും പറഞ്ഞോ അച്ഛാ..!" ഞാൻ അമ്മാവനെ നോക്കി

" വേഗം നിങ്ങളെ അങ്ങോട്ട് വിടണം എന്ന് മാത്രം പറഞ്ഞു/!"

അച്ഛൻ പിന്നെ എന്നോട് ഒന്നും മിണ്ടാതെ വേഗം വീണയുടെ അടുത്തേയ്ക്കു പോകുന്നത് കണ്ടു.,

പിന്നെ എല്ലാം പെട്ടെന്നായിരുന്നു, ഒരുക്കങ്ങളെല്ലാം പെട്ടെന്ന് കഴിഞ്ഞു.!

'അമ്മ വിപിയെയും വിളിച്ചിരുന്നു., വിപി കാര് എടുത്തു റെഡിയായി., അവനോടും 'അമ്മ കാരണം എന്താണെന്നു മാത്രം പറഞ്ഞിട്ടില്ല., ഞാൻ വീണയെ നോക്കി, അവളുടെ മുഖത്തും ഒരു അങ്കലാപ്പ് പോലെ.!

ഞാൻ അപ്പോഴാണ് ആൽബി പറഞ്ഞ കാര്യം ഓർത്തത്., ഇനി ആൽബി എന്തെങ്കിലും ഒപ്പിച്ചതാണോ.? ദൈവമേ എല്ലാ പ്രേശ്നവും തീർന്നു എന്നുള്ളത് എനിയ്ക്കു ആൽബിയെ നേരത്തെ വിളിച്ചു പറയാൻ തോന്നിയില്ലാല്ലോ..,! വീണയെ എനിയ്ക്കു മാത്രമായി കിട്ടിയപ്പോൾ വേറെന്തോ പ്രെശ്നം എന്നെ മൂടാൻ

💬 Comments

View all comments