Chapter Title : മീര ടീച്ചർ [അത്തി]
ഇല്ലേ…
ഇതും പറഞ്ഞു ഞാൻ അവിടത്തെ വാതിൽ തുറക്കാൻ പോയി,
അവൾ പേടിയോടെ എന്നെ നോക്കുന്നുണ്ട്…കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.
മാറങ്ങോട്ട് …. ഞാൻ പുറത്ത് പോണു…. ആരെങ്കിലും ചോദിച്ചാൽ പറയാം ഇയാൾക്ക് എന്നെ പേടിയാണ് എന്ന്…
അവൾ എന്നെ തടഞ്ഞോണ്ട് പറഞ്ഞു…
വേണ്ട…ഞാൻ….. കട്ടിലിൽ കിടന്നോളാം….
അങ്ങനെ വഴിക്കു വാ…
എടൊ ഇയാൾ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്, ഞാൻ ഇയാളെ വല്ലതും ചെയ്തോ…
മിണ്ടാട്ടം ഒന്നുമില്ല. കരച്ചിൽ കേൾക്കാം…
അതെ ഈ കരച്ചിൽ ഒന്ന് നിർത്തൂ…ഞാൻ പുറത്ത് പോയി ഇയാളുടെ അച്ഛനെയും അമ്മയെയും കൂട്ടി വരണോ…
അതോടെ കരച്ചിൽ നിന്നു.. എന്നാലും ചെറിയ രീതിയിൽ എങ്ങലടി കേൾക്കാം…
പോയി കിടന്നോ…ഞാൻ ഇവിടെ കിടന്നോളാം.. ഞാൻ പുതപ്പും തലയിണയും എടുത്ത് താഴെ കിടന്നു.
മീര - ഞാൻ…. താഴെ കിടന്നോളാം…
അവിടെ കിടന്ന മതി, ഇന്നെങ്കിലും കിടന്നു ഉറങ്ങു..ആരെങ്കിലും അറിഞ്ഞാൽ എന്റെ ഭാര്യ എന്നെ പേടിച്ചു ഉറങ്ങാതെ കിടക്കയാണ് എന്ന്…ആലോചിച്ചിട്ട് തന്നെ തൊലി പൊളിയുന്നു.ഞാൻ എന്തെങ്കിലും ചെയ്തിട്ടാണെങ്കിൽ കുഴപ്പമില്ലായിരുന്നു.
മുകളിൽ നിന്നു വീണ്ടും കരച്ചിൽ കേൾക്കാം.
എടൊ ടീച്ചറെ കരയാതെ കിടന്നു ഉറങ്ങാൻ നോക്ക്. കരഞ്ഞു വല്ല അസുഖവും പിടിയ്ക്കും…ഇയാൾക്ക് അത്ര പേടിയാണെങ്കിൽ എന്നെ ദ ഈ കട്ടിലിൽ പിടിച്ചു കെട്ടിയിട്..,
മുകളിൽ നിന്ന് ശബ്ദം ഒന്നും കേട്ടില്ല.
അതേയ് ഉറങ്ങിയോ…
ഇല്ല…വളരെ നേർത്ത ശബ്ദം.
ഇയാൾ എന്നെ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. എന്നെ ഒരു ഫ്രണ്ട് ആയിട്ട് കാണെടോ…അല്ലെങ്കിൽ തന്റെ ക്ലാസ്സിലെ ഒരു സ്റ്റുഡന്റ് ആയിട്ട് കണ്ടോ….അല്ലാതെ താൻ ഇങ്ങനെ എന്നെ കണ്ടു പേടിച്ച…. എനിക്ക്
💬 Comments
View all comments