Chapter Title : മീര ടീച്ചറായി [Shyam Nair]
ഇടയിലും അംഗീകാരം നേടി. ദിവസവും ജോലിക്ക് ഇറങ്ങുന്നതുകൊണ്ട് വീട്ടിലും നാട്ടിലും ഉള്ള അംഗീകാരം വേറെ.
അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് മീര ജോലിക്ക് കയറിയ ലീവ് വേക്കൻസി സ്ഥിരം ഒഴിവ് ആകാൻ പോകുന്നു എന്ന വിവരം ലഭിച്ചത്. ലീവെടുത്ത് യു.എസിൽ പോയ ടീച്ചർ തിരികെ വന്ന് റെസിഗ്നേഷൻ സമർപ്പിച്ചു പോയത്രേ.
മീരയുടെ മനസിൽ ഒരു ലഡു പൊട്ടി. താൽക്കാലിക ജോലി ചെയ്തുവന്നിരുന്ന ഒഴിവ് സ്ഥിരം വേക്കൻസിയായിരിക്കുന്നു. അതിൽ നിയമനം ലഭിച്ചാൽ കുടുംബം രക്ഷപെട്ടു. എയിഡഡ് സ്കൂളാണ്. സർക്കാർ ശമ്പളം ലഭിക്കും.
ഇനിയങ്ങോട്ട് കുടുംബത്തിലും സമൂഹത്തിലും തന്റെ അന്തസ്സ് വർദ്ധിക്കും. ഇതൊക്കെ ചിന്തിച്ചാണ് മീര തിരികെ വീട്ടിലോട്ടുള്ള ബസിൽ ഇരുന്നത്. എന്തായാലും നാളെ വന്ന് വിശദ വിവരം തിരക്കി അറിയാമെന്നു വിചാരിച്ചു.
മീര വീട്ടിലെത്തി വൈകിട്ട് എന്നോട് വിവരം പറഞ്ഞു. എനിക്കും ഒരു ഉത്സാഹം തോന്നി. ഈ ജോലി അവൾക്ക് ലഭിച്ചാൽ അധികം താമസിയാതെ കടങ്ങൾ തീർക്കാനും കുറച്ച് കാശ് സമ്പാദിക്കാനും കഴിയും.
സഹോദരങ്ങളുടെ ഇടയിൽ ഞാൻ മാത്രമാണ് ഇത്തിരി താഴ്ന്ന നിലയിലുള്ളത്. ഇതോടെ അതിനൊരു പരിഹാരമാകുമെന്ന് ഞാനും കരുതി. വീട്ടു ജോലിക്കിടയിലും സ്കൂളിലെ ജോലി സ്ഥിരപ്പെടുന്നതിനെപ്പറ്റിയുള്ള ചിന്തയായിരുന്നു മീരയുടെ മനസ്സ് മുഴുവൻ. എന്റെയും. ക്ഷമയും ആകാംക്ഷയും അടക്കാൻ വയ്യാതെ അവൾ സ്കൂളിൽ ഏറ്റവും അടുപ്പമുള്ള ലില്ലി ടീച്ചറെ വിളിച്ചു.
ലില്ലി ടീച്ചർ പങ്കുവച്ച വിവരം ഞങ്ങളുടെ എല്ലാ സന്തോഷവും ഇല്ലാതാക്കി. സ്കൂൾ മാനേജരുടെ സഭയിൽ പെട്ട ആരോ ആ പോസ്റ്റിലേക്ക് അപേക്ഷിച്ചിട്ടുണ്ടത്രേ. സഭാംഗമാണെന്നു മാത്രമല്ല, വലിയ തുക നൽകാനും അവർ തയ്യാറാണെന്ന വിവരവും അറിഞ്ഞു. കണ്ടുതുടങ്ങിയ സ്വപ്നം തുടക്കത്തിലേ
💬 Comments
View all comments