Chapter Title : മീര ടീച്ചറായി [Shyam Nair]
അതങ്ങനെയാക്കിയതെന്ന് അവളും പറയും. എന്തായാലും അവിടം എന്റെ വിശ്രമ വേളകൾ ആനന്ദകരമാക്കി തരുന്ന ഒരു പറുദീസയാണ്. ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി.
പിറ്റെ ദിവസം വെളുപ്പിന് ഉണർന്നു. എല്ലാം പതിവ് പോലെ. അവളും പിള്ളേരും സ്കൂളിലേക്കും ഞാൻ ഓഫീസിലേക്കും. ഓഫീസിലെ തിരക്കുകൾക്കിടയിൽ മീരയുടെ ജോലിക്കാര്യവും തലേദിവസം ലില്ലി ടീച്ചർ പറഞ്ഞ കാര്യവുമൊക്കെ ഞാൻ മറന്നിരുന്നു.
ശരിക്കും പറഞ്ഞാൽ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് അക്കാര്യം ഓർമ്മയിൽ വന്നതുതന്നെ. മീരയാകട്ടെ ഇടയ്ക്കൊന്നും ഫോൺ വിളിച്ചതുമില്ല. എന്തായി കാര്യം, ജോർജ്ജ് സാറിനെ കണ്ടോ, സാറെന്തു പറഞ്ഞെന്ന് ഞാൻ മീരയോട് ചോദിച്ചു. നമുക്കിത് വിട്ടേക്കാം ചേട്ടാ..
നടക്കുന്ന കാര്യമല്ല. ജോലി ആർക്കെങ്കിലും കൊടുത്തോട്ടേ… നമുക്കിങ്ങനെയങ്ങ് പോയാൽ മതി എന്നവൾ പാതി പരിഭവത്തോടെ പറഞ്ഞു. സ്കൂളിൽ ഇന്നെന്തോ സംഭവിച്ചിട്ടൂണ്ടെന്നെനിക്കു തോന്നി. ജോർജ്ജ് സാർ ആളു ശരിയല്ല എന്ന ഒറ്റ വാക്കിൽ അവൾ മറുപടിയൊതുക്കി വീട്ടുജോലികളിലേക്ക് കടന്നു.
എന്തോ പ്രശ്നമുണ്ടെന്നെനിക്കും മനസ്സിലായി. വൈകിട്ട് കിടക്കുമ്പോൾ സംസാരിക്കാമെന്നു കരുതി ഞാനും വിഷയം തൽക്കാലം വിട്ടു. രാത്രി പതിനൊന്നു മണിവരെയുള്ള കാര്യങ്ങൾ എല്ലാം പതിവു പോലെ. സീരിയൽ.. വാർത്ത…. പിള്ളേരെ പഠിപ്പീര്, അത്താഴം ഒടുവിൽ കിടക്കയിലേക്ക്.
അവിടെനിന്നൊളിച്ചോടാൻ വേറെ സ്ഥലമില്ലല്ലോ ഞങ്ങൾ രണ്ടു പേർക്കും. സ്കൂളിൽ നടന്നതെന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നെനിക്ക്. അവൾ വന്നു കിടന്നപ്പോൾ തന്നെ ഞാൻ ചോദിച്ചു. ആദ്യം പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് പറഞ്ഞു തുടങ്ങി. എന്നിൽ നിന്നൊന്നും മറച്ചുവയ്ക്കാൻ അവൾക്ക് കഴിയില്ലെന്നെനിക്കറിയാം. സ്കൂളിൽ നടന്ന കാര്യങ്ങൾ അവൾ വിവരിച്ചു.
രാവിലെ ജോർജ്ജ് സാറിനെ കാണേണ്ടതുകൊണ്ട് ഇത്തിരി നേരത്തെ അവൾ ഇറങ്ങിയിരുന്നു. രാവിലെ തന്നെ ചെന്ന് സാറിനെ കണ്ടു. കാര്യം അവതരിപ്പിച്ചു.
💬 Comments
View all comments