Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 1 [Chithra Lekha]
ഇതിലൊക്കെ വലിയ താല്പര്യം ആണ് പണിക്കാർ ഒക്കെ ഉണ്ടെങ്കിൽ അവളുടെ ഒരു മേൽനോട്ടം ഉണ്ടാകും അങ്ങനെ ആണെങ്കിൽ നന്നായിരിക്കും..
വിശ്വൻ ആഗ്രഹിച്ചതും അതു തന്നെ ആയിരുന്നു..
വിശ്വൻ.... അതിന് മീരക്ക് എന്തിനോടാണ് താല്പര്യം ഉള്ളത്
രമേശ്.. എന്തിനോടാ താല്പര്യം ഇല്ലാത്തതെന്നു ചോദിക്കണം അതാ നല്ലതു.
വിശ്വൻ... പണിക്കാരെ ഇവിടെ നിർത്തി പണിയിക്കണം അല്ലെങ്കിൽ പിന്നെ ഒന്നും കിട്ടില്ല കാശും കൊണ്ട് അവന്മാർ പോകും പിന്നെ നീയും കൂടി ഇല്ലാതെ മീര തനിച്ചായാൽ ആരെയും വിശ്വസിക്കാൻ കഴിയില്ല..
രമേശ്... ചേട്ടൻ കൂടി ഉണ്ടെങ്കിൽ മതി അതൊക്കെ ഇല്ലെങ്കിൽ വേണ്ടാ..
വിശ്വൻ.. ആഹ്ഹ് എന്നാൽ ആദ്യം ഇവിടെ ഒരു വീട് വക്കണം എനിക്ക് കിടക്കാൻ..
രമേശ്.. എന്തിന്? ചേട്ടന് ഞങ്ങളോടൊപ്പം താമസിക്കാമല്ലോ പിന്നെ പണിക്കാർക്ക് വേണ്ടി ഒരു ചെറിയ വീട് എന്തായാലും വേണം അതപ്പോൾ നോക്കാം..
അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് രമേശ് ഓർത്തത് മീര പറഞ്ഞ കാര്യം വിശ്വനെ അവൾക്ക് വീട്ടിൽ നിർത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന കാര്യം..പെട്ടന്ന് അവൻ പറഞ്ഞു നമുക്ക് മീരയോട് കൂടി ചോദിക്കാം അവൾക്കെന്തെങ്കിലും പറയാൻ ഉണ്ടെങ്കിലോ?
വിശ്വൻ... എന്ത്? ഞാൻ താമസിക്കുന്ന കാര്യം ആണോ അതോ കൃഷിയെ പറ്റിയോ?
രമേശ്.. അയ്യോ ചേട്ടൻ താമസിക്കുന്നതിൽ അല്ല കൃഷിയെ പറ്റി.. അവൻ പതിയെ തടി തപ്പി..
ഇരുവരും കൂടി തിരികെ വീട്ടിലെത്തി ഊണ് കഴിക്കാൻ ഇരിക്കുന്ന സമയം വിശ്വൻ സംസാരിക്കാൻ തുടങ്ങി..
മീരെ ഞാൻ ആ പറമ്പിൽ കുറച്ചു പണിക്കാരെ കൊണ്ട് വന്നു പണി ചെയ്യിച്ചാലോ എന്നാണ് കരുതുന്നത് ഇവൻ എന്തായാലും സമയം ഇല്ലെന്നാ പറയുന്നേ
💬 Comments
View all comments