Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
അല്ലേ അപ്പോൾ കുട്ടികളെ ഇവിടെ കൊണ്ട് നിർത്തിയാൽ മതി അപ്പോൾ അവർക്കും സ്വകാര്യായി മിണ്ടുകയും പറയുകയും ഒക്കെ ചെയ്യാമല്ലോ അവൾ ചിരിച്ചു..
രമേശ് അതു കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു..
രാധ.. നീ ടെൻഷൻ ആകേണ്ട.. പിന്നെ ജീവിതം നല്ലത് പോലെ ആസ്വദിക്കാൻ നീയും ശ്രമിക്ക് വേണമെങ്കിൽ ഒരു ഡോക്ടറെ നീയും കണ്ടേക്കു അവളെ കാണിക്കാൻ പോകുമ്പോൾ..
രമേശ്.. അതിന് ഞാൻ എന്തിനാ അവളെ കൊണ്ട് കാണിക്കാൻ പോകുന്നത് അയാൾ തന്നെ കൊണ്ട് പോട്ടെ അവന്റെ ഉള്ളിൽ അപ്പോഴും കോപമായിരുന്നു..
രാധ.. എനിക്ക് മനസ്സിൽ ആകും നിന്റെ അവസ്ഥ എന്നാലും നീ ഒന്നിരുന്നു ചിന്തിച്ചു മറുപടി പറഞ്ഞാൽ മതി ഞാൻ ഇപ്പോൾ വരാം... അതു പറഞ്ഞു കൊണ്ട് രാധ പുറത്തേക്ക് പോയി..
രമേശ് ഇരുന്നു ചിന്തിക്കാൻ തുടങ്ങി രാധേച്ചി പറഞ്ഞതാണ് ശരി എല്ലാം കണ്ടില്ലെന്നു നടിക്കാം അല്ലാതെ എതിർക്കാൻ നിന്നാൽ പിന്നെ നാണക്കേട് ആകും..
അപ്പോഴും അവന്റെ ചിന്തയിൽ എങ്ങനെ വിശ്വേട്ടൻ മീരയെ കണ്ടു?എന്നതായിരുന്നു... അങ്ങനെ കുറേ നേരം ആലോചിച്ച ശേഷം അവൻ തീരുമാനം എടുത്തു...
രാധ... എന്തായി?
രമേശ്... അതെ ചേച്ചി പറഞ്ഞത് പോലെ തന്നെ നടക്കട്ടെ കല്യാണം എങ്കിൽ കല്യാണം..
രാധ അങ്ങനെ ജീവിക്കാൻ പഠിക്ക്..
രമേശ്.. വിശ്വേട്ടൻ എങ്ങനെ മീരയെ കണ്ടു അതാണ് എനിക്ക് മനസ്സിൽ ആകാത്തത്..
രാധ.. മീരയോ.. ഇനി മുതൽ അവൾ നിന്റെ ചേട്ടത്തി ആണ് ചേട്ടന്റെ ഭാര്യ അവൾ ചിരിച്ചു..
രമേശ്... അതു കെട്ടുമ്പോൾ അല്ലേ പിന്നെ അവളെ വിശ്വേട്ടൻ കെട്ടി കഴിഞ്ഞാലും ഞാൻ ചേട്ടത്തി എന്നൊന്നും വിളിക്കില്ല
💬 Comments
View all comments