Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
കുറച്ചു സംസാരിക്കാൻ ഉണ്ട്.. അതു കേട്ടതും അവൾ വല്ലാതെ ആയി പരിഭവം കാണിക്കാതെ അവൾ ചോദിച്ചു എന്താ പറയാനുള്ളത്..
അവളുടെ ഉറച്ച ശബ്ദത്തിൽ ഉള്ള ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി എങ്കിലും ധൈര്യം കൈവിടാതെ അവൻ പറഞ്ഞു..
നമ്മൾ കരുതുന്ന പോലെ വിശ്വേട്ടന്റെ ലക്‌ഷ്യം ഫാം തുടങ്ങുക മാത്രമല്ല..
പിന്നെ അവൾ പുരികം ഉയർത്തി ചോദിച്ചു..
വിശ്വേട്ടന് നിന്നെ കല്യാണം കഴിക്കണം എന്നാണ് പറയുന്നത് അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
അവൾ അത് കേട്ട് അമ്പരപ്പോടെ ഉള്ളിൽ ചിരിച്ചു കൊണ്ട് ചോദിച്ചു എന്ത് എന്നെ കല്യാണം കഴിക്കണം എന്നോ?
രമേശ്... അതെ?
എന്നിട്ട് നിങ്ങൾ എന്ത് പറഞ്ഞു? അവൾ ഒരു കൂസലും ഇല്ലാതെ ചോദിച്ചു...
രമേശ്... ഞാൻ എന്ത് പറയാൻ നീ അല്ലേ മറുപടി പറയാനുള്ളത്..
ഒരു ലജ്ജയുമില്ലാതെ ഭാര്യയോട് മറ്റൊരാളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ച അവനോട് അവൾക്ക് വല്ലാത്ത ഈർഷ്യ തോന്നി.. എങ്കിലും പുറത്ത് കാണിക്കാതെ തന്റെ രഹസ്യ ഭർത്താവിനോടുള്ള പ്രണയം അവൾക്ക് ധൈര്യം നൽകി...
ഇതിനൊക്കെ മറുപടി പറയാനുള്ളത് ഞാനാണോ നിങ്ങളല്ലേ മനുഷ്യാ അവൾ ദേഷ്യം പ്രകടിപ്പിച്ചു..
രമേശ്... ഒന്നും മിണ്ടാതെ അൽപ നേരം അങ്ങനെ ഇരുന്നു..
എന്താ ഒന്നും മിണ്ടാത്തത്?അവൾ വീണ്ടും അവനോട് കയർത്തു..
നിനക്ക് ഇപ്പോൾ ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് അങ്ങനെ എന്തെങ്കിലും ഒരു ബന്ധം നിങ്ങൾക്കിടയിൽ ഉണ്ടായാലോ എന്നാലോചിച്ചപ്പോൾ പറഞ്ഞതാ അവൻ പറഞ്ഞു നിർത്തി...
ഓഹ് അപ്പോൾ വിശ്വേട്ടൻ ചോദിച്ചിട്ടല്ല നിങ്ങളുടെ മനസ്സിലെ ആഗ്രഹം ആണല്ലേ എന്നെ അദ്ദേഹത്തെ കൊണ്ട്... അവൾ പതിവ്രത ചമഞ്ഞു കൊണ്ട് അവനെ രൂക്ഷമായി നോക്കി...
അവൻ ധൈര്യപൂർവ്വം പറഞ്ഞു നിനക്കിഷ്ടമില്ലെങ്കിൽ ആരും നിന്നെ കെട്ടില്ല പോരെ?
അവൻ ആ വാക്കിൽ അവൻ ഉറച്ചു നിന്നാൽ പിന്നെ താൻ വിചാരിച്ച കാര്യം നടക്കില്ല എന്നവൾക്ക് ഉറപ്പായി.... എന്തുറപ്പാണ് നിങ്ങൾ എനിക്ക് തരുന്നത് അദ്ദേഹം ഇവിടെ ആകും ഇനി താമസിക്കുക എന്ന് നിങ്ങൾ തന്നെ പറയുന്നു.. എന്നെ അദ്ദേഹം എന്തെങ്കിലും ചെയ്താലും ഞാൻ തന്നെ ആകുമല്ലോ കുറ്റക്കാരി അവൾ അവനെ വാക്കുകൾ കൊണ്ട്
💬 Comments
View all comments