Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
അവൾക്ക് ആശ്വാസം ആയി എങ്കിലും അവളുടെ ഉള്ളിൽ ഒരു ഭയം നിറഞ്ഞിരുന്നു..
കുളി കഴിഞ്ഞ് രമേശ് വന്നതും അവൾ അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തു..
ആഹാരം കഴിക്കുന്ന സമയം രമേശ് മീരയോട് ചോദിച്ചു നിന്റെ താലിമാല എവിടെ?
മീര വിശ്വനെ നോക്കി കൊണ്ട് പറഞ്ഞു അത് ചേട്ടാ അതിന്റെ ഹുക്ക് പൊട്ടിപ്പോയി ഞാൻ അത് ഊരി വച്ചേക്കുവാ..
രമേശ് വീണ്ടും ആഹാരം കഴിക്കുന്നതിന് ഇടയിൽ വിശ്വനെ നോക്കി ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു ചേട്ടാ ഇവിടെ?
വിശ്വൻ.. ഹ്മ്മ്മ് കൊള്ളാം ആരും ശല്യം ചെയ്യാൻ ഇല്ലാതിരുന്നത് കൊണ്ട് കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നു അല്ലെടി അയാൾ മീരയെ നോക്കി പറഞ്ഞു...
മീര നിർവ്വികാരയായി അവർ ഇരുവർക്കുമിടയിൽ മിണ്ടാതെ നിന്നു..
രമേശ്... അതിന് പണി തുടങ്ങിയോ?
വിശ്വൻ.. ഹ്മ്മ്മ്മ്മ് നീ പോയ ഉടനെ തുടങ്ങി അങ്ങനെ അല്ലേ ഇവളുടെ കഴുത്തിൽ നീ കെട്ടിയ താലി മാലയും പൊട്ടിയത്..
വിശ്വൻ പറയുന്നത് കേട്ടപ്പോൾ മീരക്ക് ആകെ ഭയം ആയി..
രമേശ്.. അതെങ്ങനെ? മീരയെ നോക്കി ചോദിച്ചു
വിശ്വൻ... മീരയെ നോക്കി പറഞ്ഞു അതൊക്കെ നീ പിന്നീട് അറിഞ്ഞാൽ മതി...
രമേശിന് വിശ്വൻ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത നീരസം തോന്നി..
രമേശ് ആഹാരം കഴിക്കുന്നത് നിർത്തി കൈ കഴുകാൻ പോയി..
മീര വിശ്വനെയും രമേശിനെയും നോക്കി നിന്നു കൊണ്ട് ചോദിച്ചു എന്താ നിർത്തിയത്..
രമേശ്.. മതി ഞാൻ വൈകിയത് കൊണ്ട് പുറത്തു നിന്ന് ആഹാരം കഴിച്ചിരുന്നു..
അവൻ അതു പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി...
മീര വിശ്വനെ നോക്കി പതുക്കെ പറഞ്ഞു എനിക്ക്
💬 Comments
View all comments