Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
പേടി ആകുന്നു എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ എന്ത് പറയും..
വിശ്വൻ... നീ ഒന്നും പറയേണ്ടി വരില്ല അവൻ നിന്നോട് ഒന്നും ചോദിക്കുകയും ഇല്ല പോരെ..
മീര ശോ എനിക്കൊന്നും മനസ്സിൽ ആകുന്നില്ല അവൾ അതു പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി..
വിശ്വൻ കൈ കഴുകി സിഗരറ്റു എടുത്തു കൊണ്ട് രമേശനെയും കൂട്ടി പുറത്തേക്കിറങ്ങി..
മീര ഇതെല്ലാം അടുക്കളയിൽ നിന്നും നോക്കി കണ്ടു..
വിശ്വൻ സിഗരറ്റു കത്തിച്ചു വലിച്ചു കൊണ്ട് രമേശനും ഒരെണ്ണം കൊടുത്തു.. അവൻ മീര കാണുന്നുണ്ടോ എന്ന് നോക്കിയപ്പോൾ വിശ്വൻ പറഞ്ഞു നീ പേടിക്കേണ്ട അവൾ ഒന്നും പറയില്ല..
രമേശ് വിശ്വന്റെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു വലിക്കാൻ തുടങ്ങി..
വിശ്വൻ രാധേച്ചിയെ കണ്ടോ നീ..
രമേശ് അതു കേട്ട് ഞെട്ടി.. അതു അത് അവൻ വിക്കി വിക്കി പറഞ്ഞു കണ്ടു...
വിശ്വൻ.. ഹ്മ്മ്മ് ഒന്നമർത്തി മൂളിയ ശേഷം ചോദിച്ചു എന്ത് പറഞ്ഞു രാധേച്ചി,?
രമേശ് വിശ്വനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു വിശ്വേട്ടൻ ഇനി ഇവിടെ ആയിരിക്കും താമസം എന്ന് പറഞ്ഞു...
വിശ്വൻ... വേറെ ഒന്നും പറഞ്ഞില്ലേ..
രമേശ്.. വിശ്വനെ ഒന്ന് നോക്കിയ ശേഷം തറയിൽ നോക്കി പറഞ്ഞു ചെറിയമ്മയുടെയും വലിയച്ഛന്റെയും ബന്ധത്തെ കുറിച്ച് പറഞ്ഞു...
വിശ്വൻ... ഹ്മ്മ്മ് നിനക്കെന്തു തോന്നുന്നു അവൾ പറഞ്ഞത് കേട്ടിട്ട്
രമേശ്... വിശ്വനെ നോക്കി പറഞ്ഞു അത് മീരക്ക് അവൻ പറഞ്ഞു നിർത്തി...
വിശ്വൻ അതോർത്തു നീ പേടിക്കേണ്ട അവളുടെ കാര്യം ഞാൻ നോക്കി കൊള്ളാം മനസ്സിലായില്ലേ?
രമേശ് വിശ്വനെ നോക്കി പറഞ്ഞു ഞാൻ എങ്ങനെയാ
💬 Comments
View all comments