Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞിരുന്നു.. എന്നോട് പറയുന്നതിനു മുൻപ് അദ്ദേഹം അത് നിങ്ങളോട് പറഞ്ഞെന്നും പറഞ്ഞു നിങ്ങൾ എതിർക്കാതെ അതിന് കൂട്ട് നിന്നു അല്ലേ? അവളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു അവൾ...
നിങ്ങൾ അദ്ദേഹത്തോട് പറ്റില്ല എന്ന് പറയാതെ എന്നോട് ചോദിയ്ക്കാൻ പറഞ്ഞു എന്ന് കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി.. അവൾ വിദഗ്ദമായി അഭിനയം തുടർന്നു...
അയാൾ വന്ന് ആദ്യ ദിവസം തന്നെ തന്നെ എങ്ങനെയാ നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ തലിമാല പൊട്ടിയത്.. അത് കേട്ട് അവൾ ഞെട്ടി... ഞാൻ വെറും പൊട്ടനല്ല എന്ന് നീ അറിയാൻ വേണ്ടി പറഞ്ഞതാ...
എനിക്ക് ഇനിയും ഒരു പെണ്ണിനെ കെട്ടാൻ ഒരു ബുദ്ധി മുട്ടും ഇല്ല.. നീ അദ്ദേഹത്തെ വേണമെങ്കിൽ കെട്ടിയാൽ മതി..
അവന്റെ വാക്ക് കേട്ട് അവൾ ഒന്നും മിണ്ടാതെ നിന്ന ശേഷം പറഞ്ഞു അപ്പോൾ നമ്മുടെ കുട്ടികൾ?
അതെന്താ നീ ഇന്നലെ കുട്ടികളെ ഓർത്തില്ലായിരുന്നോ?
അവനും ശക്തമായ ഭാഷയിൽ അവളെ നേരിട്ടു കൊണ്ടിരുന്നു..
ഇരുവരും ഒന്നും മിണ്ടാതെ കുറച്ചു സമയം അങ്ങനെ പോയി..
മൗനം ഭേദിച്ചു കൊണ്ട് അവൻ തുടർന്നു എനിക്കറിയാം നിന്റെ ഉള്ളിലെ വികാരങ്ങൾ എനിക്ക് ഇപ്പോൾ പഴയത് പോലെ പെരുമാറാൻ കഴിയാത്തതിൽ നിനക്കും വിഷമം ഉണ്ടെന്ന്.. പിന്നെ ഞാൻ പറഞ്ഞിരുന്നല്ലോ എന്റെ ചെറിയമ്മയുടെയും വലിയച്ഛന്റെയും കാര്യം അത് കൂടി ഓർത്തപ്പോൾ എനിക്ക് വേറെ വഴിയില്ലാതായി..
അവൻ ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് പറഞ്ഞു.. ഇതാകുമ്പോൾ ആർക്കും ഒരു വിഷമവും ഉണ്ടാകില്ല സമാദാനമായി ഇനിയുള്ള കാലവും ജീവിക്കാം അവൻ പറഞ്ഞു നിർത്തി...
പരസ്പരം ഇരുവരും
💬 Comments
View all comments