0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 918

പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് എന്ന് പറഞ്ഞിട്ട്?"അവൾ ചോദിച്ചു. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ എൻറെ അവസരം കാത്തുനിൽക്കുമ്പോൾ ആണ് എനിക്ക് ഇതുപോലെ മുൻപ് നെഞ്ചിടിപ്പ് അനുഭവപ്പെട്ടിട്ടുള്ളത് . എൻറെ ഇരുകൈകളും നല്ലതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു എന്നാൽ വിറവൽ അവൾ കാണാതിരിക്കാൻ വേണ്ടി കൈകൾ രണ്ടും പാന്റിന്റെ പോക്കറ്റിലിട്ടു കൊണ്ടാണ് ഞാൻ നിന്നിരുന്നത്.അവസാനം ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി. "മഴ ഇഷ്ടമാണോ മെഹ്റിനു ?"

" ഇത് നല്ല ചോദ്യം മഴ ആർക്കാ ഇഷ്ട്ടമാല്ലാത്തത്?. ഇത് എന്താ ചോദിക്കാൻ കാരണം?"

"പണ്ടൊരിക്കൽ മെഹറിൻ എന്നോട് പറഞ്ഞത് ഓർമയില്ലേ മഴ നനയുവാൻ തനിക്ക് ഇഷ്ടമാണെന്ന്,അതുപോലെ തന്നെയാണ് എനിക്കും, എനിക്കും മഴ നനയാൻ ഇഷ്ടമാണ്. ഇനിയുള്ള മഴകൾ നമുക്ക് രണ്ടുപേർക്കും ഒന്നിച്ച് നനഞ്ഞാല്ലോ?" ഞാൻ പറഞ്ഞു നിർത്തി. അവൾ എന്റെ നേരെ തിരിഞ്ഞു നിന്നു. കൈകൾ കെട്ടി എന്നെ ഒന്നു നോക്കി. ആകാംക്ഷ കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നിരുന്നു. നെറ്റിയും പുരികവും ചുളിച്ച് കൊണ്ട് അവൾ എന്നോട് ചോദിച്ചു " കവി എന്താണ് മീൻ ചെയ്തത്?" ഭയമുണ്ടെങ്കിലും അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു

" മെഹ്റിൻ, എനിക്ക് നിന്നെ ഇഷ്ടമാണ്, നിന്നെ വിവാഹം ചെയ്താൽ കൊളളാം എന്നുണ്ട് " എന്റെ ഹ്യദയം കൂടുതൽ ശക്തമായി ഇടിച്ചു കൊണ്ടിരുന്നു.. കാറ്റിൽ അവളുടെ ചുവന്ന തട്ടം മുടിയിൽ നിന്ന് പിറക്കോട്ട് വീണു. അവളുടെ മുഖം ചുവന്നു തുടുക്കുവാൻ തുടങ്ങി. കൂടുതൽ രൂക്ഷതയോടെ എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു: "ഹർഷൻ, നീ ഇത് കാര്യമായി പറഞ്ഞതാണോ ?"

"എന്താണ് മെഹ്റിൻ ഇങ്ങനെ

💬 Comments

View all comments