0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

ഗേറ്റിന്റെ അടുത്ത നിൽക്കുകയ്യായിരുന്നു , കൂട്ടുകാരികളോടൊപ്പം വരുമ്പോൾ ദൂരെ വെച്ച് കൊണ്ട് തന്നെ അവൾ എന്നെ കണ്ടു. കൂടെ ഉള്ളവരോട് എന്തോ പറഞ്ഞു അവരെ വേറെ വഴിക്കു വിട്ടിട്ട് അവൾ എന്റെ അരികിലേക് ഓടി വന്നു, കുട്ടി ആയിരിക്കെ എന്റെ ക്ലാസ് കഴിഞ്ഞു എന്നെ കൊണ്ട് പോകാൻ സ്കൂൾ ഗേറ്റിൽ വന്നു നിൽക്കുന്ന അമ്മയുടെ അടുത്തേക് ഞാൻ അത് പോലെ ആണ് ഓടി വന്നിരുന്നത്. അവളുടെ കാലിൽ പിടിച്ചു ഒന്ന് പൊട്ടി കരയണം എന്നുണ്ട് എനിക്ക് , അങ്ങനെ അല്ലെ ഞാൻ കുറച്ചു ദിവസമായി അവളെ മനസ്സിൽ കണ്ടു കൊണ്ടിരുന്നത് . "എന്തിനാ ഇങ്ങനെ ഓടുന്നത്, വീണു വല്ലതും പറ്റിയല്ലോ?" "കുഴപ്പം ഇല്ല, നിന്നെ കാണാൻ അല്ലെ ?" കിതച്ചു കൊണ്ട് അവൾ പറഞ്ഞു . മെഹ്‌റിന് : "ഈ പർദ്ദയും മഫ്തയും എങ്ങനെ ഉണ്ട്? എനിക്ക് മാച്ച് ഉണ്ടോ? ഉപ്പ വേടിച്ചു കൊണ്ടുവന്നതാണ് ..ഇനി ഇത് ഇട്ടാൽ മതി എന്ന് പറഞ്ഞു.. എങ്ങനെ ഉണ്ട്?" സത്യം പറഞ്ഞാൽ അവൾക് ചേരുന്നത് പർദ്ദ തന്നെ ആയിരുന്നു. മഫ്തക്കുള്ളിൽ ആ തുടുത്ത മുഖം. "നല്ല ഭംഗി ഉണ്ട് ..... നീ ഏത് ഡ്രസ്സ് ഇട്ടാലും ഒടുക്കത്തെ ലുക്ക് ആണ് " ഇത് പറഞ്ഞു തീർത്തതും ചിരിച്ചു കൊണ്ട് അവൾ വയറിൽ മുഷിട്ടി കൊണ്ട് ഒരു ഇടി തന്നു. " ഇത് എന്തിനാണെന്നു അറിയോ ? ഇന്നലെ ഞാൻ എത്ര തവണ വാട്സാപ്പ് ചെയ്തു ..വിളിച്ചു ...ഒന്നിനും റെസ്പോണ്ട് ചെയ്യാത്തതിന് " "ഉഫ് ...അതിനു ഇമ്മാതിരി അടി തരണോ ?

💬 Comments

View all comments