Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
സോറി " ക്യാമ്പസ്സിൽ നിന്ന് കുട്ടികൾ പുറത്തേക് ഒഴുകി കൊണ്ടിരുന്നു, ഞാനും അവളും ആ ഒഴുക്കിനൊപ്പം ബസ്റ്റോപ്പിലേക് നീങ്ങി . സാധാരണ കോളേജിൽ നിന്നും മെയിൻ റോഡിലേക്കുള്ള വഴിക്ക് പുറമേ ഈ കമിതാക്കൾ പോവുന്ന തിരക്ക് കുറവുള്ള ഒരു വഴിയിലൂടെ ആണ് ഞങ്ങൾ പോയിരുന്നത് . " നീ എന്തിനാ ഇന്നലെ വിളിച്ചത്?" "വാട്സാപ്പ് എടുത്ത് നോക്ക് " എന്റെ കൈ പിടിച്ചു കൊണ്ട് ചാടി ചാടി നടക്കുന്നതിനെ അവൾ പറഞ്ഞു. " ഞാൻ ഇപ്പൊ കൂടെ ഇല്ലേ? എന്നോട് നേരിട്ട് പറ...നീ എന്താണ് ഇങ്ങനെ ചാടി ചാടി നടക്കുന്നെ ..ആൾക്കാർ കണ്ടാൽ വട്ടാണെന്ന് വിചാരിക്കും ട്ടാ '' "ഹും ...അതേയ്.....ഞാൻ എന്റെ ഒരു കസിന്റെ കാര്യം പറഞ്ഞത് ഓർമയില്ലേ?" "ഏത് ആ ചെന്നൈ തള്ളിസ്റ്റ് ആണോ?" "എല്ലാം ഓർമയുണ്ടല്ലേ ആ അവൾ തന്നെ" "അവൾക് എന്ത് പറ്റി ?" "അവളുടെ കല്യാണം ആണ്, ആഗസ്റ്റ് 12th " " ആണോ? ആഗസ്റ്റ് 12th അല്ലെ ഇയ്യാളുടെ ബര്ത്ഡേ ..കല്യാണം എവിടെ വെച്ചാണ്? " "എൻറ്റുമോ ..ഇതും ഓർമയുണ്ടോ ???? അവിടെ തന്നെ , ചെറുക്കന്റെ ഫാമിലിയും അവിടെ ആണ്. ..അവിടെ വെച്ച് നിക്കാഹ് നടത്താൻ ആണ് പ്ലാൻ, പിന്നെ ഒരു ആഴ്ച കഴിഞ്ഞു ഇവിടെ വെച്ച് ഫങ്ക്ഷൻ ...ഉമ്മയും ഉപ്പയും പോവുന്നുണ്ട്..എന്നോടും ചെല്ലാൻ പറയുന്നു....ഞാൻ പോവാണോ വേണ്ടയോ എന്ന ആലോചിക്കുന്നേ ..." എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു . "അതിനെന്താ ? നീ പോയിട്ട് വാ, നിന്റെ ചങ്ക് അല്ലെ ആ കുട്ടി ?
💬 Comments
View all comments