0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

പോയില്ലെങ്കിൽ വിഷമം ആവില്ലേ അവൾക്ക് " "ചങ്ക് ആണ് പക്ഷേ എന്റെ ഹൃദയം ഇവിടെ അല്ലെ? പിന്നെ ഞാൻ എങ്ങനെ പോകും...ദുബായിൽ പോയപ്പോൾത്തന്നെ ഞാൻ അനുഭവിച്ചതാണ് " എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. എന്റെ നെഞ്ചൊന്നു പിടച്ചു. നടത്തം നിർത്തി കൊണ്ട് ഞാൻ പറഞ്ഞു "അപ്പോൾ നിനക്കു പോവാൻ താല്പര്യം ഇല്ലേ? ഇല്ലെങ്കിൽ ഇവിടെ നിന്നോ, പക്ഷെ പരെന്റ്സ് സമ്മതിക്കുമോ ? " "അതൊക്കെ ഞാൻ സെറ്റ് ആകാം, പക്ഷെ എനിക്ക് ഒറ്റക് നിൽക്കാൻ പേടി ആണ്" "അതിനു ?" "നീ എനിക്ക് കൂട്ട് കെടുക്കണം" അവൾ താഴേക് നോക്കി കൊണ്ട് പറഞ്ഞു. പിന്നെന്താ ഞാൻ വരുകയും ചെയ്യും നമ്മൾ ഒന്നിച്ചു മധുവിധു ആഘോഷിക്കുകയും ചെയ്യും ..എന്ന് പറയാൻ മനസ്സ് തുടച്ചു എങ്കിലും ഞാൻ പറഞ്ഞു : "ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ല , അതൊന്നും ശെരിയാവുകയും ഇല്ല" "എന്ത് പറ്റി ? എന്റെ കൂടെ ഇരിക്കാൻ ഇഷ്ട്ടല്ലേ നിനക്കു?" അവളുടെ മുഖം വാടി . "അതല്ല ..മെഹ്റിൻ ....ഞാൻ ഇത് ഇപ്പൊ എങ്ങനെയാ പറയുക ?" "നീ ഒന്നും പറയേണ്ട, ഞാൻ പോവാ ...കുറച്ചു ആഴ്ച്ചകൾ ആയി ഞാൻ ശ്രദ്ധിക്കുന്നു..എന്നോട് മിണ്ടാനോ .. കുറച്ച് ടൈം സ്പെൻഡ് ചെയ്യുവാനോ ....ഒന്ന് തൊടാൻ പോലും നിനക്കു സമയം ഇല്ല ....ഞാൻ പോവാ..എന്റെ കൈ വിട്ടു കൊണ്ട് അവൾ നടത്തത്തിനു വേഗം കൂട്ടി.എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ..സ്വന്തം ജീവനേക്കാൾ എന്നെ സ്നേഹിക്കുന്ന കാമുകി കൂടെ കിടക്കാൻ വിളിച്ചിട്ട് പോകുവാൻ പറ്റാത്ത അവസ്ഥ

💬 Comments

View all comments