Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
ഗുഡ് nyt , വാട്സാപ്പിൽ കാണാം" അവളോട് യാത്ര പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു ഞാൻ വീട്ടിലേക് നീങ്ങി .
പിന്നീടുള്ള രണ്ടു ദിവസങ്ങൾ മഴ കനത്തു പെയ്തു കൊണ്ടിരുന്നു, മലയോര പ്രദേശങ്ങളും താഴ്ന്ന സ്ഥലങ്ങളും മഴയിൽ തകർന്ന് തുടങ്ങിയിരുന്നു. മഴയുടെ കാഠിന്യം കാരണം വീടിന്റെ വെളിയിൽ ഒന്ന് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി. അവളെ മൊബൈലിൽ വിളിക്കാൻ ശ്രമിച്ചു എങ്കിലും നെറ്റ്‌വർക്ക് തകരാർ മൂലം അതിനു സാധിച്ചില്ല . അടുത്ത ദിവസം മഴ ഒന്ന് കുറഞ്ഞു എങ്കിലും നാടും നാട്ടുകാരും വാർത്ത ചാനെല്സ് എല്ലാം മറ്റൊരു കാര്യം സംഭവിച്ചതിന്റെ പിറകെ ആയിരുന്നു , ഇടുക്കി അണകെട്ട് തുറന്നിരിക്കുന്നു ...ഞാൻ ബൈക്കും എടുത്ത് അവളെയും കൊണ്ട് ഇടുക്കിയിലേക്ക് വിട്ടു, പക്ഷെ പോവുന്ന വഴിയിൽ വെച്ച് ഞങ്ങൾക്ക് തിരികെ പോരേണ്ടി വന്നു, അവിടേക്ക് ആരെയും കടത്തി വിടുന്നില്ലത്രേ..നിരാശയോടെ തിരികെ വരുമ്പോൾ ആണ് അതുവരെ തല്ക്കാലം റസ്റ്റ് എടുത്തിരുന്ന മഴ തിരികെ ഡ്യൂട്ടിക് കയറിയത്. രാവിലെ കുറച്ചു നേരം പെയ്യാത്തതിന്റെ പലിശയും ചേർത്തു ഒന്നൊന്നര പെയ്ത്ത്, മഴയെ വെട്ടിച്ചു ബൈക്ക് ഓടിച്ചു പോവാൻ ഞങ്ങൾ ശ്രമിച്ചു എങ്കിലും ചെറിയ ഉരുളൻ കല്ല് കണക്കെ ഉള്ള മേഘത്തിന്റെ കണ്ണുനീർ തുള്ളികളെ തോൽപ്പിച്ച് അധികം ദൂരം പോകുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.
"ഹർഷാ നമ്മുക് എവിടെ എങ്കിലും കയറി നിൽക്കാം " അവൾ പറഞ്ഞു. തൊട്ടടുത്തു കണ്ട ഒരു വീടിനോട് ബൈക്ക് ചേർത്തി നിർത്തി ഞങ്ങൾ വീടിന്റെ വരാന്തയിലേക് ഓടി കയറി, മഴയുടെ കാഠിന്യം കാരണം അലുമിനിയം ഷീറ്റു കൊണ്ട് മേൽക്കൂരയിട്ട ആ
💬 Comments
View all comments