0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

, അവിടെ സ്ഥിര താമസക്കാരനായ ദുഃഖത്തെ സൈഡിലേക്ക് മാറ്റി നിർത്തി കുറച്ചു നാൾ എന്റെ വീട്ടിൽ താമസിച്ച സന്തോഷത്തിനു അവിടെ നിന്നും പടിയിറങ്ങാൻ സമയം അടുത്തു കൊണ്ടിരിക്കുകയായിരുന്നു.

രണ്ടു മാസങ്ങൾ അതിവേഗം കടന്നു പോയി, മഴ അതിന്റെ രൗദ്ര ഭാവത്തിൽ തകർത്തു പെയ്തിരുന്ന ഓഗസ്റ് മാസം കടന്നു വന്നു. അവളുടെ ഉമ്മയും ഉപ്പയും ആറാം തിയതി ചെന്നൈയിലേക് പുറപ്പെട്ടു. അന്ന് തന്നെ വൈകുംനേരം ഞാൻ അവളെയും കൊണ്ട് ബീച്ചിലും സിനിമ തിയേറ്ററിലും കറങ്ങി അടിച്ചു അടിച്ചു നടന്നു. ഹൈവേയുടെ സൈഡിലെ ഒറ്റപ്പെട്ട വലിയ വീട്ടിൽ അവളെ കൊണ്ട് വിടുമ്പോൾ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു .

"ഇന്ന് ഇവിടെ നിന്ന് കൂടെ , നമ്മുക് ഒന്നിച്ചു പാചകം ചെയ്യാം ..പിന്നെ എന്തെങ്കിലും സംസാരിച്ചു ഇരിക്കാം.." അവൾ പറഞ്ഞു.

"ഏയ് അതൊന്നും വേണ്ട , 'അമ്മ അവിടെ ഒറ്റക്കല്ലേ..? പിന്നെ ഈ ആണിനേക്കാൾ കൂടുതൽ പെണ്ണിന് രാത്രി ആവുമ്പോൾ ഒരു പ്രത്യേക മൂഡ് വരും....ഞാൻ പറഞ്ഞതല്ല ശാസ്ത്രം ആണ്... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ?"

"അയ്യടാ....അല്ലെങ്കിലും ആമ്പിള്ളേർക്കു അമ്മ കഴിഞ്ഞേ ഉള്ളു എല്ലാം...എങ്കിൽ മോൻ വിട്ടോ"

"എടി ..സെർവെൻറ് വരില്ലേ രാത്രി.?" ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച് കൊണ്ട് ഞാൻ ചോദിച്ചു .

"ഉം ..ചേച്ചി വരും"

സംസാരത്തിനിടെ കണ്ണാടിയിൽ കണ്ണുടക്കിയപ്പോൾ ആണ് പിറകിൽ മതിലിനോട് ചേർന്നുള്ള സിസിട്ടിവി ക്യാമറ ഞാൻ ശ്രദ്ധിച്ചത്.

"എടീ ഈ ക്യാമറയിൽ ഞാൻ പെട്ടാൽ പണിയാവുമോ?'

"അത് വർക്ക് ആവില്ല "

" ഭാഗ്യം...എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട ട്ടോ , അപ്പൊ

💬 Comments

View all comments