0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

അവസാനം ഒന്നിച്ച് ജീവിക്കാൻ പറ്റിയിലെങ്കിൽ എന്ത് ചെയ്യും ?

" ഒന്നിച്ച് ജീവിക്കുക തന്നെ ചെയ്യും. ഇലെങ്കിൽ മരിക്കും .... പോരേ? ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഉം....അപ്പോൾ ഞാൻ കസിന്റെ കല്യാണത്തിന് പോയേക്കാം അല്ലെ?"

"വേണ്ട വേണ്ട..നീ ഇവിടെ നിന്നാൽ മതി..നമുക്ക്‌ പുറത്തെല്ലാം പോയി അടിച്ചു പൊളിക്കാം "

"ഉറപ്പാണോ?"

"ഉറപ്പ് , നീ ഇപ്പൊ പൊക്കോ , അമ്മ വരാറായിട്ടുണ്ട് ...അമ്മ ഇല്ലാത്ത നേരത്തു നമ്മളെ ഒന്നിച്ചു കണ്ടാൽ പിന്നെ അത് പറഞ്ഞു എന്നെ കളിയാക്കും" വീടിനു അടുത്തുള്ള ബസ് സ്റ്റോപ്പ് വരെ ഞാൻ അവളുടെ കൂടെ പോയി അവളെ യാത്രയാക്കി.

' പ്രണയം സൗഹൃദമാണ് ..തീ പിടിച്ച സൗഹൃദം ' ഏതോ ഒരു മഹാൻ പണ്ട് പറഞ്ഞ ഈ വാചകങ്ങൾക്കു സമയമായിരുന്നു പിന്നീടുള്ള ഞങ്ങളുടെ 2 മാസം. മുൻപ് ഉണ്ടായിരുന്ന പോലെ ഒഴിവു കിട്ടുമ്പോൾ എപ്പോഴും ഞങ്ങൾ കണ്ടുമുട്ടിയിരുന്നില്ല. കണ്ടു മുട്ടുമ്പോൾ എല്ലാം ഞങ്ങൾ നന്നായി സംസാരിക്കുകയും പ്രണയിക്കുകയും അവളുടെ നെറ്റിയിലും കവിളിലും സ്നേഹത്തോടെ ചുംബിക്കുകയും ചെയ്തു കൊണ്ടിരുന്നു. വികാരത്തെക്കാൾ കൂടുതൽ വിവേകത്തോടെ ആ കാര്യങ്ങളെ ഞാനും അവളും കണ്ടതിനാൽ അത്തരം ചുംബങ്ങൾ ആയിരം തവണ പരിധി വിട്ടുള്ള സെക്സിനെക്കാൾ സംതൃപ്തി ഞങ്ങൾക്കു നൽകി കൊണ്ടിരുന്നു. വൈകാതെ തന്നെ ഞങ്ങൾ പരസ്പരം നല്ല സുഹൃത്തുക്കളും പ്രണയജോഡികളും ആയി മാറിയിരുന്നു. കൂട്ടുകാർക്കും വീട്ടുകാർക്കും പുസ്തകങ്ങൾക്കും എല്ലാം സമയം നൽകി കൊണ്ട്, ഞങ്ങൾ മുന്നോട്ടു നീങ്ങി. പക്ഷെ ആ നല്ല നിമിഷങ്ങൾക്കും സന്തോഷങ്ങൾക്കും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, എന്റെ വീട്ടിലേക്ക് വന്ന വിരുന്നുകാരൻ ആയിരുന്നു സന്തോഷം

💬 Comments

View all comments