Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
തവണ മുട്ടി. 2 മിനുട്ട് കഴിഞ്ഞപ്പോൾ കറുത്ത് കഷണ്ടി യായ 40 വയസ്സിക്കത്ത് പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ ഷർട്ടിന്റെ ബട്ടൺ എല്ലാം ഇട്ട് കൊണ്ട് വാതിൽ തുറന്ന് പുറത്ത് വന്നു.
"സോറി ചേട്ടാ, ഞങ്ങൾ ചെറുതോണിയിൽ നിന്നും വരുന്നവഴിയാണ്, മഴ കൂടിയപ്പോൾ ഇവിടെ കയറിനിന്നതാണ്. നല്ലത് പോലെ മഴ കൊണ്ടത് കൊണ്ടാണെന്ന് തോന്നുന്നു, ഇവൾ വല്ലാതെ വിറക്കുന്നു. ബുദ്ധിമുട്ടാവിലെങ്കിൽ കുറച്ചു ചൂടുവെള്ളം കിട്ടിയാൽ നന്നായിരുന്നു. "
എന്നേയും എന്റെ ദേഹത്ത് പറ്റി പിടിച്ചിരിക്കുന്ന . അവളേയും അടിമുടി നോക്കിയ ശേഷം ചേട്ടൻ പറഞ്ഞു. "മകളേ നിങ്ങൾ വല്ലാതെ നനഞ്ഞിരിക്കുകയാഞ്ഞല്ലോ?" അകത്തേക്ക് നോക്കി ആ ചേട്ടൻ വിളിച്ചു " ബിന്ദു ആ തോർത്ത് ഇങ്ങ് എടുത്ത് കൊണ്ടു വാ .... പുറത്ത് നിൽക്കേണ്ട ..... അകത്തേക്ക് വാ" എന്ന് പറഞ്ഞു കൊണ്ട് പുള്ളിക്കാരൻ ഞങ്ങളെ വീടിനക്കത്തേക്ക് വിളിച്ച് കൊണ്ട് പോയി.
നേരത്തെ ജനാലക്കുളിലൂടെ ഞങ്ങൾ കണ്ട ചേച്ചി ഒരു തോർത്തും ഒരു പുതപ്പും കൊണ്ട് വന്നു തന്നു. ഞാൻ അവളുടെ മുടിയും മുഖവും അത് കൊണ്ട് നന്നായി തോർത്തി വെള്ളം എല്ലാം കളഞ്ഞു പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു. അപ്പോഴേക്കും ചേച്ചി മൂന്ന് ചില്ലു ഗ്ലാസിൽ ആവി പറക്കുന്ന കട്ടൻ ചായയുമായി എത്തി.
" ഈ ചൂടു ചായ കുടിക്ക് , ചൂടുള്ള എന്തെങ്കിലും അകത്ത് ചെല്ലുമ്പോൾ ഈ വിറവൽ എല്ലാം മാറി കിട്ടും ..... കാലാവസ്ഥ പിടിക്കാഞ്ഞിട്ട് ആണ് "
"എന്തായാലും വല്യ ഉപകാരം ചേട്ടാ ... എന്താണ് പേര്?
"എന്റെ പേര് അരവിന്ദൻ ,
💬 Comments
View all comments