Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
ഇവൾ ബിന്ദു... നിങ്ങൾ എവിടുന്നാ "
" ഞങ്ങൾ തൃശ്ശൂർ ആണ് , ഇവിടെ ഡാം തുറന്നപ്പോൾ കാണാൻ വന്നതാണ് ... പക്ഷേ കാണാൻ പറ്റിയില്ല. "
"പേരെന്താ രണ്ടു പേരുടേയും ?" ചേച്ചി ചോദിച്ചു.
"ഹർഷൻ - മെഹ്റിൻ .... ഞങ്ങൾ ശ്രീകൃഷ്ണ കോളേജിലെ സ്റ്റുണ്ടന്റ്സ് ആണ് "
" രണ്ടു പേരും ഇപ്പഴും പഠിക്കുകയാണോ .... കണ്ടാൽ കെട്ടിയോനും കെട്ടിയോളും ആണെന്നേ പറയൂ ... അല്ലേ ചേട്ടാ ? " കസേരയിൽ ഇരിക്കുന്ന ചേട്ടന്റെ പിറക്കിൽ നിന്ന് കൊണ്ട് ചേച്ചി പറഞ്ഞു.
" ബിന്ദു പറഞ്ഞത് റെഡി ആണ് കേട്ടോ...ഞാനും അങ്ങനെ ആണ് ആദ്യം വിചാരിച്ചത്...അപ്പോൾ നിങ്ങൾ ഫ്രണ്ട്‌സ് ആണോ?"
" ഫ്രണ്ട്സും ആണ് പരസ്പ്പരം ഇഷ്ടവും ആണ്" ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"ആണോ... എന്റെയും ഇവളുടെയും പ്രേമ വിവാഹം ആയിരുന്നു." കൊണ്ട് ഇത് പറഞ്ഞു കൊണ്ട് ചേട്ടൻ പുറകെ നിൽക്കുന്ന ചേച്ചിയെ നോക്കി ചിരിച്ചു
"ആഹാ..."
ചേട്ടൻ : "മോൻ മോളുടെ തല എല്ലാം തോർത്തി കൊടുക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് പഴയ കാലം ഓര്മ വന്നു.. ഇന്നൊന്നും ഭർത്താക്കന്മാർ പോലും പോലും ഇങ്ങനെ ചെയ്തു കൊടുക്കില്ല...അല്ല മോൾ എന്താ മിണ്ടാതിരിക്കുന്നത്?"
"ഒന്നും ഇല്ല, ചായ നല്ല രുചി ഉണ്ട്, അത് കുടിച്ചങ്ങനെ ഇരുന്നു പോയി.."
ഞാൻ : " ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...ചേട്ടന് ചേച്ചിയും പ്രേമിച്ചു...കല്യാണം കഴിച്ചു..ഇപ്പോ കുറെ നാളായി കാണുമല്ലോ ഈ ജീവിതം......പണ്ട് നിങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ആ ഒരു ഫ്രഷ്‌നെസ്സ് ഇപ്പോഴും നിലനിർത്താൻ പറ്റുന്നുണ്ടോ?"
💬 Comments
View all comments