Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ എന്തെല്ലാം ആണ് ചോദിക്കുനത് എന്ന അർത്ഥത്തിൽ എന്നെ കാലു കൊണ്ട് തട്ടി .
"അത് ഇപ്പൊ എങ്ങനെയാ പറയുക മക്കളേ... നമ്മൾ ഇപ്പോൾ ഒരു പുതിയ മൊബൈൽ വേടിച്ചു എന്ന് വിചാരിക്കുക, നമ്മൾ അത് അത്രയും ഇഷ്ട്ടപെട്ടു ആഗ്രഹിച്ചു പൈസ കൂട്ടി വെച്ച് വാങ്ങിയതാണെങ്കിൽ നമ്മുക്ക് അത് നശിക്കും വരെ വളരെ വിലപ്പെട്ടതും പ്രിയപെട്ടതും ആവും...ഭാവിയിൽ അതിൽ ചില കേടുപാടുകൾ കണ്ടാലും നമ്മൾ അതൊന്നും വഴിവെക്കാതെ ആ ഫോൺ തന്നെ ഉപയോഗിക്കും .... നേരെ മറിച്ച് ഒരു ഫോൺ കണ്ടപ്പോൾ ഒരു ആഗ്രഹം തോന്നി അത് അങ്ങ് വാങ്ങിയാൽ ...കുറച്ചു ഉപയോഗിച്ചു പിന്നെ അതിന്റെ പുതിയ മോഡൽ ഇറങ്ങയപ്പോൾ ഇത് കളഞ്ഞിട്ട് അത് വാങ്ങുന്ന അവസ്ഥ ആവും...ഇത് പോലെ തന്നെ ആണ് പ്രണയവും നമ്മൾ പരസ്പ്പരം എത്രത്തോളം ഇഷ്ട്ടപെടുന്നു , ഒന്നിക്കാൻ ആഗ്രഹിക്കുന്നു എന്നത് അനുസരിച്ച ഇരിക്കും അതിന്റെ ഫ്രഷ്‌നെസ്സ്... പിന്നെ ഓരോ ഘട്ടത്തിലും പ്രണയത്തിന്റെ പറ്റിയുള്ള ചിന്തയും മാറി കൊണ്ടിരിക്കും...ഇപ്പോൾ നിങ്ങൾ ഒന്നിച്ചു നടക്കുന്നതും സംസാരിക്കുന്നതും പ്രണയത്തിന്റെ ഭാഗം ആണെങ്കിൽ കല്യാണം കഴിയുമ്പോൾ അടുക്കളയിൽ അവളെ സഹായിക്കുന്നതും മറ്റും പ്രണയമായി മാറും...അത്രേ ഉള്ളു..ഫ്രഷ്‌നെസ് നമ്മൾ നിലനിർത്തിയാൽ മതി മക്കളെ" ചേട്ടൻ പറഞ്ഞു നിർത്തി.
മഴ മാറുന്നത് വരെ ഞങ്ങൾ അവിടെ അവരോടു സംസാരിച്ചു ഇരുന്നു. നല്ല അടിപൊളി ചേട്ടനും ചേച്ചിയും..അത്ര സുന്ദരമാണ് അവരുണ്ട് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ . മഴ ഒന്ന് ഒഴിഞ്ഞപ്പോൾ അവരോട് വിട പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു . കല്യാണം കഴിഞ്ഞു അവിടെ ഒരു തവണ
💬 Comments
View all comments