0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

കൂടെ വരണം എന്ന് ഉറപ്പു വാങ്ങിയാണ് അവർ ഞങ്ങളെ യാത്രയാക്കിയത് . നേരം ഇരുട്ടിയപ്പോൾ ആണ് ഞാൻ അവളെ വീട്ടിൽ കൊണ്ട് ഇറക്കിയത്. ഞങ്ങൾ എത്തുന്നതിനു മുൻപേ അവളുടെ വീട്ടിലെ സെർവെൻറ് അവിടെ എത്തിയിരുന്നു. ഞാൻ അവളെ ബൈക്കിൽ നിന്നും ഇറക്കി വർത്തമാനം പറയുന്നത് എല്ലാം അവർ വീടിന്റെ വാതിൽ തുറന്നു നോക്കുന്നുണ്ടായിരുന്നു. അവളുടെ മുഖം എല്ലാം വാടി തളർന്നിരുന്നു , ഞാൻ അവളുടെ നെറ്റിയിൽ കൈ വെച്ചപ്പോൾ നല്ല ചൂടും അനുഭവപെട്ടു.

"നന്നായി പനിക്കുണ്ടല്ലോ..വാ ഹോസ്പിറ്റലിൽ പോയേക്കാം കയറു"

"അത് സാരല്യ, മരുന്ന് കഴിച്ചാൽ റെഡി ആവും "

"എങ്കിൽ വാ ഞാൻ അകത്തു കൊണ്ട് വിടാം " ഞാൻ അവളുടെ കൈ പിടിച്ചു ഗേറ്റ് തുറന്നു അകത്തേക്ക് കൊണ്ട് പോയി.. ഞാൻ പിടി വിട്ടു കഴിഞ്ഞാൽ അവൾ വീണു പോകും എന്ന് എനിക്ക് തോന്നി. ഞാൻ അവളെ കൊണ്ട് വരുന്നത് കണ്ടു സെർവെൻറ് പുറത്തേക് ഓടി വന്നു, അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത് ..ഞാൻ ആകെ വിളറി പോയി ..

"എന്താ എന്ത് പറ്റി മോളെ " അവർ അവളോട് ചോദിച്ചു.

"പനിക്കുന്നുണ്ട് ആന്റി "

"ആരാ മോളെ ഇത് ?" അവരുടെ മുഖത്തെ ഉത്കണ്ഠ എന്റെ ഉള്ളിൽ ഭയം ഉളവാക്കി.

"ഞാൻ പറയാം, നീ പൊക്കോ, അമ്മ പേടിക്കേണ്ട" എന്റെ കവിളിൽ തലോടി കൊണ്ട് അവൾ പറഞ്ഞു . വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞു ഞാൻ അവളെ ഫോണിൽ വിളിച്ചു നോക്കി.

"ഇപ്പോൾ എങ്ങനെ ഉണ്ട്"

"മരുന്ന് കഴിച്ചപ്പോൾ ആശ്വാസം തോന്നുന്നുണ്ട് "

💬 Comments

View all comments