0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

അവർ അകത്തു പോയി വന്നപ്പോൾ സിറ്റ് ഔട്ടിൽ അവശേഷിച്ചരുന്നത് ടേബിളിൽ ഇരിക്കുന്ന പാതി കുടിച്ച ചായ ഗ്ലാസ് മാത്രം ആയിരുന്നു.

ചാറ്റൽ മഴയെ പുൽകി ബൈക്കിൽ പോവുന്ന വഴിക്ക് എന്റെ ഫോൺ പാന്റിന്റെ പോക്കറ്റിൽ കിടന്നു നിർത്താതെ വൈബ്രേറ്റ് ചെയ്തു കൊണ്ടിരുന്നു. വീട്ടിലെത്തി നോക്കിയപ്പോൾ വാളുടെ 6 മിസ് കാൾ.

"സോറി ഞാൻ വണ്ടി ഓടിക്കുക ആയിരുന്നു." അവൾക്ക് ഫോൺ വിളിച്ചു കൊണ്ട് ഞാൻ പറഞ്ഞു .

" അതൊക്കെ പോട്ടെ, നീ ഇവിടെ വന്നിട്ട് എന്താ എന്നെ കാണാതെ പോയെ?"

"ഏയ്, കുറച്ചു തിരക്കുണ്ടായിരുന്നു.... "

"ആനി ചേച്ചി എന്തെങ്കിലും പറഞ്ഞോ?"

"ഏയ് ...എന്ത് പറയ്യാൻ....?"

"സത്യം പറ, എനിക്ക് അറിയാം..ഇതൊന്നും നടക്കില്ല എന്ന് പറഞ്ഞിട്ടുണ്ടടവും അല്ലെ?"

"ഉം, നീ അവരോട് ചോദിക്കേണ്ട, അതൊരു സാധു ആണ്."

"ചോദിക്കേണ്ട ആവിഷയം ഒന്നും ഇല്ല, ആള് എന്റെ അടുത്ത ഉണ്ട്...എന്നോടെല്ലാം പറഞ്ഞു, എന്റെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാൻ എനിക്ക് അറിയാം...അതിനുള്ള ധൈര്യവും എനിക്ക് ഉണ്ട് ..അത് ആലോചിച്ചു മോൻ തല പുകക്കേണ്ട "

എനിക്ക് നെഞ്ചിൽ ഐസ് വാരിയിട്ട സുഖം ആണ് അപ്പോൾ തോന്നിയത്.

"നിനക്കു ഇപ്പൊ സുഖം അല്ലെ ?

"കുഴപ്പം ഇല്ല....ഡാ ഉമ്മ വിളിക്കുന്നു ഞാൻ വിളിക്കാം.." അവൾ ഫോൺ കട്ട് ചെയ്തു.

മഴയുടെ കാഠിന്യം കൂടി കൂടി വന്നു. പതിനൊന്നാം തിയതി രാവിലെ ആയെപ്പോഴേക്കും ഞങ്ങളുടെ ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ മുങ്ങി തുടങ്ങി , അവളുടെ വീട് ആണെങ്കിൽ പാടത്തിനോട് ചേർന്നിട്ടുമാണ്. വാർത്താവിനിമയ സംവിധാനങ്ങൾ എല്ലാം ഏകദേശം താറുമാറായി. ദൈവം സഹായിച്ചു

💬 Comments

View all comments