0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

അവൾ എന്റെ ചെവി തിന്നു. കുറെ കുറെ നേരം കുറെ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു. ഇഷ്ട്ടപെട്ട പെണ്ണിനോട് നമ്മൾ ഏറ്റവും relax ആയി ഇരിക്കുന്ന സമയത് എത്ര സംസാരിച്ചാലും ഒരു മടുപ്പും തോന്നില്ല..പിന്നെ ഫുഡും കഴിച്ചു 12 മണി ആവാൻ ഉള്ള കാത്തിരുപ്പ്.

കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ 20th ബർത്ത്ഡേ കേക്ക് കട്ടിങ്ങും കഴിഞ്ഞു അത് കൊണ്ട് ഫേഷ്യൽ എല്ലാം ചെയ്തു അടിപൊളി ആക്കി. പിന്നെ അവൾ ഒരു ബെഡ്ഡും തലയിണയും നല്ല മിനുസം ഉള്ള കമ്പിളി പുതപ്പും കൊണ്ട് വന്നു ഹാളിൽ ഇട്ടു തന്നു.

"ഞാൻ ഈ മുഖം കഴുകി വൃത്തി ആക്കട്ടെ..എന്റെ ഡ്രെസ്സിലും കച്ചറ ആക്കി ദ്രോഹി " അവൾ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത് , കേക്കില് കുളിച്ചു നിൽക്കുന്ന അവളെ കാണാൻ നല്ല അസ്സൽ കോമാളി ലുക്ക് ആയിരുന്നു. ഞാൻ ബെഡ് എടുത്ത് ചുമരിനോട് അടുപ്പിച്ചു ഇട്ട്. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇത്രയും മിനുസം ഉള്ള പുതപ്പിലും ബെഡിലും കിടക്കുന്നത്. ഞാൻ ഒരു സെൽഫി എടുത്ത് അമ്മക്ക് അയച്ചു കൊടുത്തു. ഫോൺ സൈഡിൽ വെച്ച് തിരിഞ്ഞപ്പോൾ ഉണ്ട് ഒരു പിങ്ക് കളർ ബനിയനും റെഡ് കളർ ലെഗിൻസും ഇട്ടു കൊണ്ട് ഒരു പുതപ്പും തലയിണയും എടുത്ത് കൊണ്ട് അവൾ ബെഡിന്റെ മുൻപിൽ വന്നു നിൽക്കുന്നു.

"ഹലോ..എവിടേക്കാണ് ????" ഞാൻ ആശ്ച്ചര്യത്തോടെ പുതപ്പ് മാറ്റി എഴുന്നേറ്റു ഇരുന്നു ചോദിച്ചു.

"വേറെ എവിടേക്? ഇവിടെ കെടുക്കാൻ തന്നെ " തലയിണയും പുതപ്പും എന്റെ മുഖതേക്ക് വലിച്ചെറിഞ്ഞു അവൾ ബെഡിൽ വന്നിരുന്നു. അവൾ

💬 Comments

View all comments