Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
"ഇപ്പോഴോ????? 12 ആവട്ടെ ..."
"12 മണിയോ.....എനിക്ക് വീട്ടിൽ പോവണ്ടേ...അമ്മ ഒറ്റക്കാണ് "
"ഇന്ന് ആരും വീട്ടിൽ പോണില്ല..ഇവിടെ നിക്കും "
"ദേ വട്ട് പറയല്ലേ പെണ്ണെ....അമ്മ്ക് ഒറ്റക്ക് ഇരിക്കാൻ പറ്റില്ല "
"ചെക്കാ ആ കേക്ക് കട്ട് ചെയ്യാൻ വെച്ചേക്കുന്ന കത്തി എടുത്ത് ഞാൻ കുത്തി കൊല്ലും..അമ്മക് വിളിച്ചു പറ "
"എന്ത് പറയാൻ..കാര്യം അമ്മ കുറച്ചു ഓപ്പൺ ആണെങ്കിലും ഇങ്ങനെ ഇവിടെ നില്ക്കാൻ ഒന്നും സമ്മതിക്കില്ല...എനിക്ക് പറ്റില്ല "
"എന്നാൽ പിന്നെ എന്നോട് മിണ്ടാൻ വരേണ്ട ...എന്റെ ബര്ത്ഡേ സ്പോയില് ചെയ്യില്ല എന്ന് പറഞ്ഞിട്ട് " അവൾ മുഖം കറുപ്പിച്ചു തിരിഞ്ഞു നിന്നു .
"എന്ത് സാധനം ആണ് ഇത്????" ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിക്കാൻ തുടങ്ങി . ആദ്യം അമ്മ സമ്മതിച്ചില്ല എങ്കിലും അര മണിക്കൂർ നീണ്ട നുണ പറച്ചിലിനൊടുവിൽ 2 കണ്ടീഷന് വെച്ചു കൊണ്ട് അമ്മ കാര്യം സമ്മതിച്ചു.
"ഛന്ദോഷം ആയോ നിനക്കു..അമ്മ സമ്മതിച്ചു...പക്ഷെ 2 കണ്ടിഷൻ " ഞാൻ അവളോട് പറഞ്ഞു. അമ്മ സമ്മതിച്ചു എന്ന് പറഞ്ഞപ്പോഴേക്കും അവൾ തുള്ളിച്ചാട്ടം തുടങ്ങിയിരുന്നു , ആദ്യം ആയിട്ടാണ് ഇവളെ ഇത്രയും ഹാപ്പി ആയി ഞാൻ കാണുന്നത് .
"അതേയ് ഈ തുള്ളൽ ഒന്ന് നിത്തുമോ ...ഇതും കൂടെ കേൾക്ക് .. കണ്ടിഷൻ നമ്പർ 1 ...ഞാൻ ഹാളിലോ വീടിന്റെ പുറത്തോ കെടുക്കണം ... കണ്ടിഷൻ 2 ...വെളുപ്പിനെ 5 മണിക് നിന്നേയും കൂട്ടി വീട്ടിൽ എത്തണം ."
"അത്ര അല്ലെ ഉള്ളു....നോ പ്രോബ്ലെംസ്" . അങ്ങനെ രാത്രി 11.30 വരെ
💬 Comments
View all comments