Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
കൊണ്ട് പോയി. ഒരു ഇസ്‍ലാമിക് മ്യൂസിയത്തിൽ പോയ ഫീലിംഗ് ആണ് അവളുടെ വീടിന്റെ ഉള്ളിൽ കയറിയാൽ തോന്നുന്നത്. ആനി ചേച്ചി പറഞ്ഞതിൽ കുറച്ചൊക്കെ കഴമ്പുള്ളതായി എനിക്ക് തോന്നി. അവിടെ ഒരു റെഡ് കളർ കേക്കും കുറച്ചു ഫുഡ് ഐറ്റംസ് എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ട് .
"ഇതെല്ലം നീ ഉണ്ടാക്കിയതാണോ?"
"എന്താ സംശയം ??"
"ശരീരം വയ്യാണ്ട് ഇരിക്കുമ്പോൾ എന്തിനാ ഇതെല്ലാം ?"
"അതൊക്കെ ഇന്നല്ലേ മാറിയില്ലേ...എനിക്ക് കുഴപ്പം ഒന്നും ഇല്ല"
"ഉം.. അപ്പോൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ചിരിക്കുകയായിരുന്നു അല്ലെ? ഫോൺ വിളിച്ചപ്പോൾ എന്നോട് ഉള്ള കാര്യം പറഞ്ഞിരുന്നേൽ ഈ ചീത്ത വിളി കേൾക്കുമായിരുന്നോ...ഇത് ഇപ്പൊ എനിക്കും ആകെ എന്തോ പോലെ ആയി."
"അതൊന്നും സാരം ഇല്ലന്നെ...അതിനു പിന്നീട് പ്രായശ്ചിത്തം ചെയ്താൽ മതി.'
"ഓ ...എങ്കിൽ അങ്ങനെ ആയി കോട്ടേ .... പുറത്തു ടിക്കറ്റ് കൌണ്ടർ വെച്ചാൽ ഈ വീട് നിങ്ങള്ക്ക് മ്യൂസിയം ആയി ഉപയോഗിക്കാം കേട്ടോ" ചുമരിൽ എല്ലാം തൂക്കിയിട്ടിരിക്കുന്ന അറേബ്യൻ കലാരൂപങ്ങളും എഴുത്തുകളും ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു .
"അതൊക്കെ ഉപ്പാടെ പണി ആണ്, ഏത് പള്ളിയും ജാറത്തിലും പോയാലും എന്തെങ്കിലും വാങ്ങിയിട്ട് വരും "
"ഇതൊക്കെ കുറച്ചു ഓവർ അല്ലേ ?"
"എന്റെ ഉപ്പ ഓവർ ആണെന്നോ ഇതെല്ലം ഓവർ ആണെന്നോ ?"
"രണ്ടും " ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു
"ഇടി കിട്ടും ട്ടാ " അവൾക്കും ചിരി വന്നു.
"ഹി ഹി ഹി ... എങ്കിൽ വാ സമയം കളയേണ്ട , കേക്ക് കട്ട് ചെയ്യാം "
💬 Comments
View all comments