0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

സ്പെൻഡ്‌ ചെയ്യാം എന്ന് കരുതി..സോറി " അവൾ ഇടക്കിയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ഞാൻ ഒരു കൈ എന്റെ നെറ്റിയിൽ വെച്ച് താഴെക് നോക്കി നിന്ന് പോയി...എന്ത് മണ്ടത്തരം ആണ് കാണിച്ചത്....ഒരു നേരത്തെ ദേഷ്യത്തിൽ എന്തെല്ലാം ആണ് പറഞ്ഞത്...എനിക്ക് വല്ലാത്ത തളർച്ച തോന്നി . തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് സോഫയിൽ തല കുമ്പിട്ടു ഇരുന്നു കൊണ്ട് തേങ്ങുന്ന അവളെ ആണ്. അവളുടെ രണ്ടു കൈകളും പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി ഞാൻ താടിയെല്ലിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി , അവളുടെ മിഴികളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരുന്നു..അത് അവളുടെ കവിളുകളിൽ മുത്തം ഇട്ടു എന്റെ കൈകളിലേക്ക് ഒലിച്ചിറങ്ങി..എന്റെ ഇരു കരങ്ങളും അവളുടെ കവിളിൽ ചേർത്തു പിടിച്ചു തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു :

"ഇനി കരയരുത്...ഞാൻ വേണമെങ്കിൽ കാലിൽ വീണു മാപ്പ് പറയാം...ഒരു നിമിഷത്തിലെ ദേഷ്യത്തിൽ ഞാൻ പറഞ്ഞു പോയതാണ് ....ടെൻഷനിൽ പിറന്നാളിന്റെ കാര്യം ഞാൻ മറന്നും പോയി...സോറി സോറി .നിന്റെ ദേഷ്യം മാറാൻ വേണമെങ്കിൽ എന്നെ രണ്ടു അടി അടിച്ചോ .... ഞാനായിട്ട് നിന്റെ ബർത്ത് ഡേ സ്പോയിൽ ചെയ്യില്ല" അവളുടെ ചുവന്നു കലങ്ങിയ മിഴികൾ കണ്ടു എന്റെ കണ്ണുകളും നിറഞ്ഞു പോയി. അവൾ ഒന്നും മിണ്ടാതെ എന്നെ വട്ടം പിടിച്ചു മുഖം എന്റെ നെഞ്ചിലേക് പൂഴ്ത്തി എന്റെ ഹൃദയ താളങ്ങൾക്കു കാതോർത്തു ..ഞാൻ ഇരു കൈകൾ കൊണ്ടും അവളുടെ തലമുടി തഴുകി കൊണ്ടിരുന്നു.

എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൾ എന്റെ ഡെയ്‌നിങ് ടേബിളിനടുത്തേക്ക്

💬 Comments

View all comments