0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

പറ " എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.

"ഞാൻ നിന്നെ വിളിച്ചു ചുമ്മാ കള്ളം പറഞ്ഞതാ..എനിക്ക് കാണണം എന്ന് തോന്നി ..കാണാൻ വരാൻ പറഞ്ഞാൽ നീ വരില്ലല്ലോ ?"

"അപ്പൊ ആനി ചേച്ചി ?" അവളെ രൂക്ഷമായി നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

"അയ്യോ ഇങ്ങനെ നോക്കല്ലേ ...ഞാൻ ചേച്ചിയോട് വരേണ്ട എന്ന് പറഞ്ഞു, പിന്നെ വേറെ ഒരു കാര്യ.... " അവൾ പറഞ്ഞു മുഴുവനാകുന്നത് വരെ കേൾക്കാൻ എനിക്ക് ക്ഷമ ഉണ്ടായിരുന്നില്ല. എനിക്ക് എന്റെ ദേഷ്യത്തെ കൺട്രോൾ ചെയ്യാൻ സാധിച്ചില്ല. അവളുടെ കൈ തട്ടി മാറ്റി സോഫയിൽ നിന്നും ഞാൻ ചാടി എഴുന്നേറ്റു.

" നീ എന്തൊക്കെ ആണ് പറയുന്നത് .... ഞാൻ എത്ര ടെൻഷൻ അടിച്ചു എന്ന് അറിയോ...മരണ പാച്ചിൽ പാഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്..നിനക്ക് എല്ലാം കുട്ടിക്കളി ആണ്...അമ്മയെ അവിടെ ഒറ്റക് ഇട്ടിട്ടു വന്നിരിക്കുകയാണ് ഞാൻ .... അവർ എത്ര ടെൻഷൻ അടിക്കുണ്ടാവും എന്ന് അറിയോ നിനക്ക്...നീ എന്താ മുഖത്തേക് നോക്കാത്തത് ...എന്താ മിണ്ടാത്തത്....ആൻസർ മി ...." അവൾ എന്റെ മുൻപിൽ തല കുമ്പിട്ടു നിന്നു ഉറക്കെ ഒരു വട്ടനെ പോലെ ഇത് ചോദിച്ചിട്ടു ഞാൻ അരക്ക് കൈ കൊടുത്തു ഞാൻ തിരിഞ്ഞു നിന്നു . എന്റെ ശരീരമാകെ ചൂട് പിടിച്ചിരുന്നു ..കൈ കൊണ്ട് മുഖത്തും മുടിയിലും തടവി എന്താണ് പറഞ്ഞത് എന്ന് അറിയാതെ ഞാൻ ചിന്തിച്ചു നിന്നു .

"ഹർഷൻ പൊക്കൊളു, പ്രശനം ഇല്ല...ഇന്ന് രാത്രി കഴിഞ്ഞാൽ എന്റെ ബര്ത്ഡേ ആണ്...അത് കൊണ്ട് ഇന്നു രാത്രി നിന്റെ കൂടെ കുറച്ചു ടൈം

💬 Comments

View all comments