0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1K

നീയും ചിന്തിക്ക്, നീ മനസ്സ് തുറന്നു പ്രേമിക്ക്, അതിനോടൊപ്പം തന്നെ വേറെ എന്തെങ്കിലും കാര്യത്തിൽ ഇടപെട് , മറ്റുള്ള കൂട്ടുകാരുമായി ഇടപഴുക്..ഞാനും മുൻപ് പ്രേമിച്ചിട്ടുള്ളതാണ്..പ്രേമത്തിനും മറ്റുള്ള ബന്ധങ്ങൾക്കും ഒരു പോലെ സ്ഥാനം കൊടുക്കണം, അവളെ മാത്രം മനസ്സിൽ ഇട്ടു എപ്പോഴും നടന്നാൽ അത് നിങ്ങളുടെ കല്യാണ ശേഷവും ഒരു പക്ഷെ ദോഷം ചെയ്യും...അന്ന് നിനക്കു ഇപ്പോൾ അവളോട് കാണിക്കുന്ന സ്നേഹം കാണിക്കാൻ പറ്റിയില്ലെങ്കിൽ ആകെ തകർന്നു പോവും ആ ബന്ധം...നല്ല കമിതാക്കൾ എപ്പോഴും നല്ല ഭാര്യ ഭർത്താക്കന്മാർ ആവണം എന്നില്ല .. എന്നാൽ നല്ല സുഹൃത്തുക്കൾ നല്ല ദമ്പതികൾ ആവും...നീ ലൈൻ ഒന്ന് മാറ്റി പിടി....ഈ പഞ്ചാര അടി എല്ലാം വിട്ട് ഒരു സുഹൃത്തിനെ പോലെ പ്രേമിക്ക്...അപ്പോഴാണ് നിങ്ങളുടെ പ്രേമം വേറെ ലെവൽ ആവുന്നത് , നിങ്ങളുടെ മാത്രം അല്ല എല്ലാവരുടെയും ...അല്ലാതെ ആ കോഴി പറയുന്നത് പോലെ അല്ല കാര്യങ്ങൾ ... കയ്യിൽ ഉള്ള സ്നേഹം മുഴുവൻ ഇപ്പോൾ തന്നെ കൊടുക്കാതെ കുറച്ചു കുറച്ചു കൊടുക്ക്, പൈസയുടെ കാര്യത്തിൽ മാത്രം അല്ല സ്നേഹത്തിന്റെ കാര്യത്തിലും കുറച്ചു പിശുക്കു കാണിക്കാം....എങ്കിലേ നാളേക്ക് കൊടുക്കാൻ ഉണ്ടാവു..." ഞാൻ അവന്റെ വർത്തമാനം കേട്ട് അന്തംവിട്ടു ഇരിക്കുകയായിരുന്നു. അവൻ പറഞ്ഞു തീർന്നതും ഞാൻ എഴുന്നേറ്റു നിന്ന് അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു . "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് പറയുന്നത് ഇതിനാണ് ഉമേഷേ " എന്റെയും അവൻെറയും കണ്ണ് നിറഞ്ഞു പോയി. " പിന്നല്ല ... നീ വാ, ലൈബ്രറിയിൽ പോവാം..അവിടെ നിന്നെ കാത്തു കുറെ പുതിയ അതിഥികൾ വന്നിട്ടുണ്ട്

💬 Comments

View all comments