Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
... പ്രാഞ്ചിയേട്ടനിൽ ജഗതി ചേട്ടൻ പറഞ്ഞത് പോലെ , അക്ഷരങ്ങൾ കൊണ്ട് നിന്റെ തലയിൽ ഞാൻ ഇന്ന് ഒരു ഓർപ്പറേഷൻ നടത്തും " ചിരിച്ചു കൊണ്ട് എന്റെ തലയിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു. ലഞ്ച് ബ്രേക്കിന്റെ ബഹളങ്ങൾക്കു ശേഷം ശാന്തമായ മൈതാനത്തിലൂടെ ഞങ്ങൾ ലൈബ്രറിയിലേക് നീങ്ങുമ്പോൾ ആണ് ഞാൻ ആ നിമിഷം ഏറ്റവും വെറുക്കുന്ന, കാണാൻ ആഗ്രഹമില്ലാത്ത ഒരുത്തൻ ഞങ്ങളുടെ നേരെ നടന്നു വരുന്നത് ശ്രദ്ധിച്ചത് . അതെ.. വൺ ആൻഡ് ഒൺലി കോഴി സിറാജ്.. അവനെ കണ്ടതും ഞാൻ പിറകിലേക് തിരിഞ്ഞു നടന്നു , അപ്പോൾ തന്നെ ഉമേഷ് എന്റെ കൈ പിടിച്ചു വലിച്ചു. "എന്താടാ ഇത്, അവൻ അവന്റെ വഴിക് പോകോട്ടെ,...അല്ലെങ്കിൽ വാ നമ്മുക് സംസാരിച്ചു തീർക്കും " "ഉമേഷേ നെ കൈ വിട് , സംസാരിക്കാൻ നിന്നാൽ ഞാൻ എന്തെങ്കിലും ചെയ്യും അവനെ" " അവനും നമ്മുടെ ഫ്രണ്ട് അല്ലെ, അവൻ ഒരു ചെണ്ടയയാണ്..ഉള്ളിൽ ഒന്ന്നും ഇല്ലെങ്കിലും കൊട്ടിയാൽ വലിയ സൗണ്ട് വരും.. അത്രേ ഉള്ളു.." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. " എന്റെ പൊന്നു മാഷെ നല്ല ബേസ്റ്റ് ഉപമ" ഞങ്ങൾ ഇത് പറഞ്ഞു തീർന്നപ്പോൾ തന്നെ അവൻ ഞങ്ങളുടെ അടുത്ത എത്തിയിരുന്നു . " മച്ചാന്മാരെ " കൈ വായുവിൽ ഉയർത്തി ഉറക്കെ വിളിച്ചു കൊണ്ട് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൻ അടുത്ത് വന്നപ്പോൾ എന്റെ ഉള്ളിലെ നീരസം എന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. "എവിടെ ആണ് മച്ചാന്സ്, കാണാറില്ലല്ലോ ?" അവൻ ചോദിച്ചു. "നമ്മൾ ഇവിടെ
💬 Comments
View all comments