Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
ഒക്കെ തന്നെ ഉണ്ട്, നിനക്കു ഇപ്പൊ പുതിയ ഗ്യാങ് ഉള്ളതല്ലേ?" ഉമേഷ് പറഞ്ഞു . ഞാൻ അപ്പോഴും അവന്റെ മുഖത്തേക് നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയായിരുന്നു . " നീ ഇവിടെ ഉണ്ട്, പക്ഷെ ഹർഷൻ സെർ എവിടെ ആയിരുന്നു? " ഉമേഷ് : " അവനും ഇവിടെ ഉണ്ട് " "അത് പറയാൻ ഇവന്റെ വായിൽ നാവില്ലേ ? നീ എന്തിനാ ഇവന് വേണ്ടി ഉത്തരം പറയുന്നത് ?" സിറാജ് എന്റെ തോളിൽ കൈ വെച്ച് ഉമേഷിനോട് ചോദിച്ചു, ഞാൻ അവന്റെ കൈ തട്ടി മാറ്റി. ഉമേഷ് : "എന്താടാ ഹര്ഷാ ഇങ്ങനെ, പഴയതൊക്കെ വിട്ട് കള " സിറാജ് : "സോറി ഡാ ഹർഷാ , നിനക്കു അറിയാവുന്നതല്ലേ എന്റെ സ്വഭാവം, ആരെ എങ്കിലും ചൊരിഞ്ഞു ഇരിന്നിലെങ്കിൽ എനിക്ക് മനഃസമാധാനം ഉണ്ടാവില്ല , നീ ക്ഷമിക്ക് ..ഇനി അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം." ഞാൻ തല ഉയർത്തി അവനെ നോക്കി ഒന്ന് ചിരിച്ചു. സിറാജ് : "ഇവൻ ഒരു മാന്യൻ ആയത് കൊണ്ട് അന്ന് എനിക്ക് അടി കിട്ടിയില്ല...അല്ലേടാ ഉമേഷേ...വേണമെങ്കിൽ ഇപ്പൊ നീ തല്ലിക്കൊ " അവൻ ഇത് പറഞ്ഞപ്പോൾ ഞാൻ അറിയാതെ ഉറക്കെ ചിരിച്ചു പോയി. "എന്റെ പൊന്നു ബ്രോ, ഞാൻ തല്ലിയില്ലെങ്കിലും വേറെ എവിടെ നിന്നെങ്കിലും കിട്ടും , ഉറപ്പാണ് " ചിരി അടക്കി കൊണ്ട് ഞാൻ പറഞ്ഞു. സിറാജ് : "അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു " ഇത് പറഞ്ഞു കൊണ്ട് അവൻ ഇടത്തെ കവിളിൽ തലോടി കൊണ്ടിരുന്നു.
💬 Comments
View all comments