0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.2K

ഞാൻ ...." ടെസ്ക്കിൽ തല വെച്ച് ഞാൻ പറഞ്ഞു. ഉമേഷ്: "എന്ത് തീർന്നു എന്ന്? ഇനി ഞങ്ങൾക്ക് അറിയാം എന്ത് ചെയ്യണം എന്ന് , രാത്രി അല്ലെ അവളുടെ ഫ്ലൈറ്റ് , അതിന് മുൻപ് അവളെ പൊക്കി ഇവിടെ ഞങ്ങൾ എത്തിച്ചിരിക്കും .... വാടാ" ഇത് പറഞ്ഞ് കൊണ്ട് ഉമേഷും സിറാജും പുറത്തേക്ക് പോയി. ഞാൻ നേരെ ഒളിയിടത്തിൽ പോയി ഇരുന്നു. മഴ പയ്യെ പെയ്തു തുടങ്ങി. ഇതെല്ലാം എന്തിനു വേണ്ടി ആയിരുന്നു എന്ന് ഞാൻ ചിന്തിച്ചു. നേരം കടന്ന് പോയി. മഴയുടെ ശക്തി കൂടിവന്നു. അപ്പുറത്ത് എവിടേയോ പട്ടികൾ ഓരിയിട്ടു കൊണ്ടിരുന്നു. അവരും ആസ്വദിക്കുകയാവും മഴ ...... ഞാൻ മനസ്സിൽ കരുതി.എവിടെ നിന്നോ വന്ന തണുത്ത കാറ്റ് എന്റെ മുഖത്ത് കൂടെ തഴുകി പോയി.....അവളുടെ ഗന്ധമായിരുന്നു ആ കാറ്റിന്. അപ്പോഴാണ് ഉമേഷും സിറാജും മഴയത്ത് കൂടെ ഓടി കിതച്ച് എന്റെ അരികിൽ എത്തി. അപ്പോഴാണ് മണം വന്ന വഴി എനിക്ക് പിടിക്കിട്ടിയത്. ചിരിച്ച് കൊണ്ട് ആകാംക്ഷയോടെ ഞാൻ ചോദിച്ചു. "എവിടെ ആൾ എവിടെ?" ഉമേഷ്:"നിന്നെ എവിടെ എല്ലാം തിരക്കി.... എന്തിനാടാ ഈ മഴയത്ത് വന്നിരിക്കുന്നെ?" " അത് കുഴപ്പം ഇല്ല.....അവൾ എവിടെ ?" അവർ അതിനു മറുപടി പറയാതെ മുഖത്തോട് മുഖം നോക്കി. സിറാജിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "എന്താടാ ? എന്താ ഒന്നും മിണ്ടാത്തെ?" മൗനം അവസാനിപ്പിച്ച് കൊണ്ട് സിറാജ് എന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു: "എടാ, ഒരു പ്രശ്നം ഉണ്ട്. അവൾ നമ്മൾ പോന്നതിന് ശേഷം എന്തോ പോയ്സൺ എടുത്ത് കുടിച്ചു .......

💬 Comments

View all comments