0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.2K

ഹർഷൻ ......" അവളുടെ നീട്ടിയുള്ള വിളി മാത്രം ആണ് ഞാൻ കേട്ടത് എന്റെ കണ്ണുകൾ നിറഞ്ഞു... കണ്ണുകൾ ചുറ്റും പരതാൻ തുടങ്ങി.... എന്റെ കൈകൾ അയാളുടെ ഷർട്ടിൽ നിന്ന് പിടിവിട്ടു .... അടിക്കാൻ ഓങ്ങിയ മുഷ്ട്ടി താഴേക്ക് ഇറങ്ങി.... അപ്പോഴേക്കും എല്ലാവരും വന്ന് ഞങ്ങളെ പിടിച്ച് വലിച്ച് മാറ്റിയിരുന്നു... പക്ഷേ അതൊന്നും ഞാൻ അറിഞ്ഞില്ല..... ഉമേഷും സിറാജും എന്തോ പറയുന്നു...... അയാൾ കുതറിയോടാൻ ശ്രമിച്ച് വിരൽ ചൂണ്ടി എന്തോ പറയുന്നു.....എന്തൊന്നും ഞാൻ കേൾക്കുന്നില്ല... എന്റെ കണ്ണുകൾ പരതുന്നത് ആ ശബ്ദത്തിന്റെ ഉടമയെ ആണ് .... എന്റെ കണ്ണുകൾ അവൾക്കു വേണ്ടി എല്ലായിടത്തും തിരഞ്ഞു കൊണ്ടിരുന്നു……..അവസാനം ഞാൻ കണ്ടു, രണ്ടാം നിലയിൽ ഒരു റൂമിനുളളിൽ ജനലഴകളിൽ പിടിച്ച് കൊണ്ട് മെലിഞ്ഞ് വാടിയ മുഖവുമായി എന്നെ നോക്കി കരയുന്ന അവളെ .... എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കി .... അവൾ വീണ്ടും വീണ്ടും കരഞ്ഞു ... " മെഹ്റിൻ " എന്ന് ഉറക്കെ വിളിച്ച് ഞാൻ അവരുടെ കയ്യിൽ നിന്ന് കുതറിയോടാൻ ശ്രമിച്ചു എങ്കിലും അവർ എന്നെ വലിച്ച് പുറത്തേക്ക് കൊണ്ട് പോയി..... കാഴ്ച്ച മറയും വരെ ഞങ്ങൾ കണ്ണുനീർ കൊണ്ട് കഥകൾ പറഞ്ഞു. അവിടെ നിന്നും അവർ എന്നെ ക്ലാസിലേക്ക് കൊണ്ട് പോയി. ബൈക്കിൽ പോവും വഴി ഞാൻ സിറാജിന്റെ പുറത്ത് തല വെച്ച് തേങ്ങുകയായിരുന്നു. സിറാജ്: " നീ എന്ത് കോപ്പാടാ കാണിച്ചത്?, സമാധനമായി സംസാരിക്കാൻ അല്ലേ നമ്മൾ പോയത്? എന്നിട്ട് ...." "എല്ലാം തീർന്നെടാ .....ഇനി എന്താ സംഭവിക്കുക എന്ന് എനിക്ക് അറിയാം പെട്ടെന്നുള ദേഷ്യത്തിൽ

💬 Comments

View all comments