0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.2K

?" " ചേട്ടാ ഞാൻ പ്രശ്നത്തിന് വന്നതല്ല " " എന്ത് കോപ്പാണെങ്കിലും ഇപ്പോൾ ഇറങ്ങണം എന്റെ പറമ്പീന്ന് .... വെട്ടി നുറക്കി കളയും " " ചേട്ടാ നിങ്ങൾ എന്തിനാണ് വാശി പിടിക്കുന്നത്? പ്ലീസ് ഞങ്ങളെ ജീവിക്കാൻ അനുവദിച്ചു കൂടേ?" "പ നായിന്റെ മോനേ ....ചെലക്കാണ്ട് പോടാ" "എന്താണ് ഇക്ക എനിക്ക് കുഴപ്പം .... പണം ഇല്ലാത്തത് ആണോ?..... മതം ഇല്ലാത്തതാണോ ..... ഞാൻ മതം മാറാം .... എന്ത് വേണമെങ്കിലും ചെയ്യാം .... എന്റെ കൂടെ അലെങ്കിൽ അവളുടെ ജീവിതവും നശിച്ച് പോവും ....... രണ്ട് പേരുടെ .... രണ്ട് കുടുംബങ്ങളുടെ ജീവിതം ആണ് നിങ്ങൾ കാരണം തകരുക....പ്ലീസ് " നിലത്തിരുന്ന് ഇത് പറഞ്ഞ് അയാളുടെ കാല് പിടിച്ചു ഞാൻ കെഞ്ചി. "നിനക്ക് പറഞ്ഞാൽ മനസ്സിലാവിലേടാ തായ്യോളി മോനേ" എന്ന് ഉച്ചത്തിൽ പറഞ്ഞ് കൊണ്ട് അയാൾ എന്നെ കാല് കൊണ്ട് ചവിട്ടി തെറിപ്പിച്ചു. വീണു കിടന്ന എന്റെ ക്ഷമ നശിച്ചു. അത് വരെ കടിച്ചമർത്തി നിന്നുരുന്ന എന്റെ കോപം അണപൊട്ടി ഒഴുകി. നിലത്ത് നിന്ന് ചാടി എഴുന്നേറ്റ് അയാളുടെ നേരെ ഞാൻ കുതിച്ചു. അപകടം മണത്ത സിറാജും ഉമേഷും അവിടെ വരാന്തയിൽ ഇരുന്നവരും ഞങ്ങളുടെ അടുത്തേക്ക് ഓടി അടുത്തു. അയാൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് അയാളുടെ ഷർട്ടിൽ ഞാൻ പിടുത്തം ഇട്ടു. ആദ്യമായി അയാളുടെ കണ്ണിൽ ഞാൻ ഭയത്തെ കണ്ടു. " അമ്മയ്ക്ക് പറയുന്നോടാ " എന്ന് ആക്രോശിച്ച് മുഷ്ട്ടി ചുരുട്ടി അയാളുടെ മുഖത്തിന് സമീപം എന്റെ കൈ എത്തി ..... "

💬 Comments

View all comments