Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
നീ എന്തായാലും തനിയെ പോകേണ്ട ... ഞങ്ങളും വരും നിന്റെ കൂടെ " സിറാജ് പറഞ്ഞു. "ശെരിയാടാ .... ഞങ്ങളും വരും" ഇത് പറഞ്ഞ് കൊണ്ട് ഉമേഷ് എന്നേയും സിറാജിനേയും ചേർത്ത് പിടിച്ചു. അങ്ങനെ സെപ്തംബർ എട്ടാം തിയതി, ആ നശിച്ച ദിവസം വന്നെത്തി അവർ ദുബായിലേക്ക് പറക്കുന്ന ദിവസം. മഴമേഘങ്ങൾ ഇരുണ്ടു കൂടിയ രാവിലെ ഞങ്ങൾ മൂന്ന് പേരും അവളുടെ വീട്ടിൽ എത്തി. അവരെ യാത്ര അയക്കാൻ വന്ന വീട്ടുകാർ കുറച്ച് പേർ വീടിന്റെ വരാന്തയിൽ ഇരിക്കുന്നുണ്ടായി. അവരെ രണ്ട് പേരെയും പുറത്ത് നിർത്തി ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ വലിയ ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടന്ന ഞാൻ അവിടെ ഇരിക്കുന്ന ഒരു പ്രായമായ ആളോട് ചോദിച്ചു. : " ഇല്യാസ് ഇക്കാനെ ഒന്ന് കാണാൻ പറ്റി മോ?" "ആരാണ് ? " " ഇക്കാടെ കൂട്ടുകാരൻ ആണ് , യാത്ര പറയാൻ വന്നതാണ് " " ആണോ?.... ഇല്യാസേ .... ദേ ഇവിടെ ഒരാൾ വന്നിട്ടുണ്ട് ... " കാർന്നവർ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു. "ആരാണ് മാമാ?" ചിരിച്ച മുഖവുമായി കയ്യിൽ ഒരു പേപ്പറുമായി പുറത്തേക്ക് വന്ന അയാൾ എന്നെ കണ്ട ഉടനെ കയ്യിലെ പേപ്പർ വലിച്ചെറിഞ്ഞ് രൂക്ഷ മുഖഭാവത്തോടെ എന്റെ നേരെ വന്നു ബലമായി എന്റെ കൈകളിൽ പിടിച്ച് വലിച്ച് അവരുടെ പൂന്തോട്ടത്തിന്റെ മൂലയിലേക്ക് കൊണ്ട് പോയി നിർത്തി. വരാന്തയിൽ ഇരിക്കുന്നവർ എന്താണ് സംഭവം എന്ന അർത്ഥത്തിൽ എത്തി നോക്കാൻ തുടങ്ങി. "എന്തിനാടാ നീ ഇവിടെ വന്നത്? എന്ത് ധൈര്യത്തിൽ ആണ് എന്നത്
💬 Comments
View all comments